ജനങ്ങള്‍ ഒരു ശ്രദ്ധയുമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ കാക്കകളുടെ ശല്ല്യവും കൂടിയിട്ടുണ്ട്. കാക്കയെക്കൊണ്ട് നിരവധി ഉപകാരങ്ങളുണ്ടാകാമെങ്കിലും അവ ചിലരുടെയെങ്കിലും തലയില്‍ തൂറുന്നു. ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ വലുതാണ്. കാക്കയെ വംശനാശം വരുത്തി രക്ഷ നേടാമെന്ന് ആരും കരുതേണ്ടതില്ല. അങ്ങേയറ്റത്തെ അതിജീവനശേഷിയുണ്ട് കാക്കകള്‍ക്ക്. കാക്കകള്‍ നമ്മളെ കൊത്താതിരിക്കാനും എങ്ങനെ നമ്മുടെ പരിസരത്ത് നിന്ന് ഓടിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാണ്.
വീടിനു ചുറ്റും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് നമ്മള്‍ ആദ്യം ചെയ്യേണ്ട കാര്യം. മാംസം കഴുകിയ വെള്ളവും മീന്‍ കഴുകിയ വെള്ളവും അലക്ഷ്യമായി പറമ്പിലേക്ക് ഒഴിക്കരുത്. കാക്കകള്‍ വീട്ടില്‍ നിന്ന് ഒരിക്കലും മാറില്ല.
കാക്കയെ പോടിപ്പിക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കി വെക്കുക മറ്റൊരു വഴിയാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ കാക്കകള്‍ ഇവയോട് സൗഹൃദം സ്ഥാപിക്കുമെന്നതാണ്. ദിവസങ്ങള്‍ ചെല്ലുമ്പോള്‍ ഇവയുടെ തലയില്‍ കേറിയിരുന്ന് കാക്കകള്‍ തൂറുന്നത് നമുക്ക് കാണാവുന്നതാണ്.
മറ്റൊന്ന് അനങ്ങിക്കൊണ്ടിരിക്കുന്ന കിളികളുടെ രൂപങ്ങള്‍ തൂക്കിയിടുക എന്നതാണ്. പ്രത്യേകിച്ച് മൂങ്ങയുടെ രൂപം. ഇവ കാക്കകളെ പേടിപ്പിക്കും. അടുക്കാന്‍ മടിക്കും.
പറമ്പില്‍ അവിടവിടെ കണ്ണാടികള്‍ വെക്കുന്നതും ഉപകാരപ്രദമാണ്. സിഡികളും ഇതിനായി ഉപയോഗിക്കാം. പലയിടങ്ങളില്‍ തൂക്കിയിടുക. കാക്കകള്‍ക്ക് തിളക്കമുള്ള യാതൊന്നിനെയും ഇഷ്ടമല്ല. ഇത് അവരുടെ എക്കാലത്തെയും പ്രശ്‌നമാണ്. ഇത് മുന്നില്‍ക്കണ്ട് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനം ഫലം കാണും.
കാക്കകള്‍ സാഹചര്യങ്ങളോട് എളുപ്പത്തില്‍ ഇണങ്ങുന്നവയാണ്. അതുകൊണ്ട്, സൗഹാര്‍ദ്ദരഹിതമായ സാഹചര്യങ്ങള്‍ നമ്മള്‍ പുതുതായി സൃഷ്ടിച്ചു കൊണ്ടേയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: