തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതിയെന്ന ആന ചരിഞ്ഞെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ടിടികെ ദേവസ്വം. തളിപ്പറമ്പ് പോലീസിലും കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രിയിലും ദേവസ്വം അധികാരികള്‍ പരാതി നല്കി.
വെള്ളിയാഴ്ച്ചയാണ് തൃശ്ശൂരില്‍ നിന്നുള്ള ഒരാള്‍ ആനയും ആനക്കാര്യങ്ങളും എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഗണപതിക്ക് പ്രണാമം എന്ന തലക്കെട്ടോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതിയെന്ന ആന ചരിഞ്ഞെന്നരീതിയില് പോസ്റ്റിട്ടത്. ഇത് സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ നിരവധിയാളുകള്‍ ക്ഷേത്രത്തിലെത്താന്‍ തുടങ്ങുകയും ക്ഷേത്രം അധികാരികളെയും ആന പാപ്പാനെയും ഫോണില്‍ വിളിച്ച് അന്വേഷിക്കാനും തുടങ്ങി. ഇതോടെയാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആനയായ ഗണപതി ചരിഞ്ഞു എന്ന വ്യാജസന്ദേശം പ്രചരിക്കുന്നതിനെ കുറിച്ച് അവര്‍ അറിയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്തയുടെ ഉറവിടം തൃശ്ശൂരാണെന്ന് കണ്ടെണ്ടത്തിയത്. 2008 ല്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഗണപതിയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ഇപ്പോള്‍ മദപ്പാടിലുള്ള ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: