ഗായത്രിയുടെ 24 ശക്തി ധാരകള്‍ വിശദീകരിക്കുന്നു:
1.ആദ്യശക്തി ഗായത്രി
ബ്രഹ്മം ഒന്നാണ്. അതില്‍ ക്രീഡാവിലാസാര്ത്ഥം അഭിലാഷം ഉദിച്ചു. ഒന്നില്‍നിന്നും അനേകമാകാന് അതിന് ആഗ്രഹമുണ്ടായി. അതിന്റെ ഫലമായി ഈ സകല ലോകങ്ങളും പടുത്തുയര്ക്കപ്പെട്ടു. ജഡചേതനകളെ സൃഷ്ടിക്കുന്നതിനായി പരബ്രഹ്മത്തിനുണ്ടായ അഭിലാഷത്തിന് ബ്രാഹ്മിശക്തി എന്നു പറയുന്നു. ഇതാണു ഗായത്രി. സങ്കല്പത്തില്നിന്നും പ്രയത്നം ഉടലെടുക്കുന്നു. പ്രയത്നത്തില്‍നിന്നു പദാര്‍ത്ഥവും. സൃഷ്ടിയുടെ ഈ വിധാനം ആദ്യം മുതല്ക്കേ ഉണ്ടായി. അനന്തകാലം മുതല്‍ ഇതു തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നേരില്‍ കാണാവുന്നത് പദാര്‍ത്ഥമാണ്. നാം ഉപയോഗിക്കുന്നതും അനുഭവിക്കുന്നതും പദാര്‍ത്ഥമാണ്. ഇത് സ്ഥൂലവശമാണ്.
പദാര്‍ത്ഥത്തിന്റെ മൗലികമായ ശക്തി അതിന്റെ അണുക്കളുടെ ഏകോപനത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന വസ്തുത സൂക്ഷ്മദര്‍ശികളായ ശാസ്ത്രജ്ഞന്മാര്ക്ക് അറിയാം. ഈ അണുക്കള്‍ മറ്റൊന്നുമല്ല, വൈദ്യുതിതരംഗങ്ങളെ കോര്‍ത്തിണക്കിയ ചെറിയ കെട്ടുകളാണ്. ഇതു സൂക്ഷ്മമാണ്. ഇതിനേക്കാള്‍ ആഴത്തിലിറങ്ങി അന്വേഷണം നടത്തുന്ന അദ്ധ്യാത്മതത്ത്വദര്ശികള്, വിശ്വവ്യാപകമായ വൈദ്യുതതരംഗങ്ങള്പോലും വാസ്തവത്തില്‍ സ്വതന്ത്രമല്ലെന്നും അവ ബ്രഹ്മചേതനയുടെ പ്രതിക്രിയ മാത്രമാണെന്നും മനസ്സിലാക്കുകയുണ്ടായി. ജഡപദാര്ത്ഥളില് നിരന്തരം ശീഘ്രചലനങ്ങള് ഉണ്ടാകുന്നു. ഈ ചലനങ്ങളുടെ പിന്നിലെ ഉദ്ദേശ്യം സന്തുലിതാവസ്ഥയും വിവേകവും ക്രമീകരണവും സമന്വയിപ്പിക്കുക എന്നതാണ്. ‘ഇക്കോളജി’യെപ്പറ്റി പരിജ്ഞാനമുള്ളവര്‍ക്ക്, സൃഷ്ടിയുടെ ഇടയില്‍ അത്യന്തം വിദൂരവീക്ഷണയുക്തവും വിവേക(ഹരിദ്വാര്‍ ശാന്തികുഞ്ജ് സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യയുടെ ഗായത്രിമഹാവിജ്ഞാനം എന്ന പുസ്തകത്തില്‍നിന്നും)പൂര്‍ണവുമായ ശക്തിയും ക്രമീകരണവും ഉള്ളതായി അറിയാം. ഈ ശക്തിയുടെ പ്രേരണമൂലമാണ് സകല ഗതിവിഗതികളും ഏതു പ്രത്യേകപ്രയോജനത്തിനുവേണ്ടിയും നടന്നുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് ആദ്യശക്തി, ഇതുതന്നെയാണ് ഗായത്രി. സാക്ഷിയും ദ്രഷ്ടാവും നിര്‍വികാരവും നിരുപാധികവും അചിന്ത്യവും നിരാകാരവുമായ ബ്രഹ്മം യാതൊരു ശക്തിയുടെ സഹായത്താലാണോ സൃഷ്ടിരചന നടത്തുന്നത്, അത് ഗായത്രി ആണ്.
ഗായത്രി ത്രിപദയാണ്. ഗംഗാ-യമുനാ-സരസ്വതിയുടെ സംഗമത്തിന് തീര്‍ത്ഥരാജന്‍ എന്നു പറയുന്നു. ഗായത്രി മന്ത്രരാജനാണ്. സത്-ചിത്-ആനന്ദം, സത്യം-ശിവം-സുന്ദരം, സത്രം-രജ-തമം, ഈശ്വരന്-ജീവന്-പ്രകൃതി, ഭൂലോകം- ഭൂവര്‍ലോകം-സ്വര്‍ഗ്ഗലോകം ഇവയുടെ വിസ്തൃതിയാണ് ത്രിപദ. പദാര്‍ത്ഥങ്ങളില്‍ ഖരം-ദ്രവം-വാതകം, പ്രാണികളില്‍ ജലചരം-സ്ഥലചരം-നഭചരം, സൃഷ്ടിയില്‍ ഉല്പാദനം-അഭിവര്‍ദ്ധനം-പരിവര്‍ത്തനം ഇവ ഗായത്രിയുടെ മൂന്നു പ്രവര്‍ത്തനങ്ങളാണ്. ശൈത്യം-ഗ്രീഷ്മം-വര്‍ഷം എന്നീ ഋതുക്കളിലും പകല്‍-രാത്രി-സന്ധ്യ എന്നീ കാലങ്ങളിലും മഹാകാലത്തിന്റെ ചലനങ്ങളാണ് കാണപ്പെടുന്നത്. പ്രാണാഗ്നി, കാലാഗ്നി, യോഗാഗ്നി എന്നീ രൂപങ്ങളിലും ത്രിപദയുടെ ഊര്‍ജ്ജമാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.
സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവുണ്ടായി – ഇത് ഓംകാരമാണ്. ഓംകാരത്തിന് മൂന്നു ഭാഗങ്ങളുണ്ട് – അ, ഉ, അം. ഇതിന്റെ മൂന്നു ചരണങ്ങളുണ്ട്. ഇപ്രകാരം ശബ്ദബ്രഹ്മം തന്നെ മുളച്ചുപൊട്ടി ഗായത്രീമന്ത്രം ആയിത്തീര്‍ന്നു.
പുരാണകഥ അനുസരിച്ച് സൃഷ്ടിയുടെ ആരംഭത്തില്‍ വിഷ്ണുവിന്റെ നാഭിയില്‍നിന്നും ഉത്ഭവിച്ച താമരയില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയുണ്ടായി. അശരീരിയിലൂടെ അദ്ദേഹത്തിനു ഗായത്രീമന്ത്രം ലഭിക്കുകയും ആ മന്ത്രോപാസന ചെയ്തു സൃഷ്ടി നടത്താനുള്ള സാമര്‍ത്ഥ്യം നേടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ബ്രഹ്മാവ് 100 വര്‍ഷം ഗായത്രിയെ തപസ്സുചെയ്ത് സൃഷ്ടിരചനയ്ക്കാവശ്യമായ ശക്തിയും സാമഗ്രിയും നേടുകയുണ്ടായി. ശബ്ദബ്രഹ്മത്തെപ്പോലെതന്നെ ഈ കഥയും ഗായത്രി ആദ്യശക്തി ആണെന്ന വസ്തുതയാണ് തെളിയിക്കുന്നത്. ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തിയോഗം എന്നിവയിലൂടെ ലോകത്തെമ്പാടും വിസ്തൃതമായിരിക്കുന്ന വൈചാരികസമ്പത്തും ഭാവവൈവിധ്യങ്ങളും ത്രിപദാഗായത്രിയുടെ പരിധിയില്‍ ഉള്‍ക്കൊണ്ടതാണ്.
ആദ്യശക്തിയുമായി ബന്ധപ്പെട്ട സാധകന് സൃഷ്ടിയുടെ സാമീപ്യത്തിലെത്തുകയും പരബ്രഹ്മത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സകലവൈശിഷ്ട്യങ്ങളും നേടുകയും ചെയ്യുന്നു. പരബ്രഹ്മദര്ശനവും പരബ്രഹ്മത്തില്‍ വിലയവുമാണ് ജീവിതലക്ഷ്യം. ഈ ഉദ്ദേശം ആദ്യശക്തിയുടെ സഹായംമൂലമാണ് സാദ്ധ്യമാകുന്നത്.
ആദ്യശക്തി ഋതംഭരപ്രജ്ഞ ആയിട്ടാണ് സാധകനില്‍ അവതരിക്കുന്നത്. അപ്പോള്‍ സാധകന് ബ്രഹ്മര്‍ഷി ആയിത്തീരുന്നു. മനുഷ്യന് മൃഗങ്ങളുടെ പ്രവണതകളായ കാമാസക്തി, തൃഷ്ണ, അഹന്ത എന്നിങ്ങനെയുള്ള ദുഷ്പ്രവൃത്തികളില്‍ നട്ടം തിരിഞ്ഞുകഴിയുന്നു. മാനവദേവന്മാരുടെ അന്തരാത്മാവില്‍ നിഷ്ഠ, പ്രജ്ഞ, ഭക്തി എന്നിങ്ങനെയുള്ള ഉന്നത
വൈശിഷ്ട്യങ്ങള്‍ വളരുകയും പരിപക്വമാകുകയും ചെയ്യുന്നു. നിഷ്ഠ എന്നാല്‍ സല്‍ക്കര്‍മ്മങ്ങള്‍; പ്രജ്ഞ എന്നാല്‍ സദ്ജ്ഞാനം; ഭക്തി എന്നാല്‍ സദ്ഭാവന; ഇവയുടെ പ്രതിഫലം തൃപ്തി, തുഷ്ടി (പ്രസന്നത), ശാന്തി എന്നീ രൂപത്തില്‍ സാധകനു ലഭിക്കുന്നു. തൃപ്തി എന്നാല്‍ സന്തോഷം, തുഷ്ടി എന്നാല്‍ സമാധാനം; ശാന്തി എന്നാല്‍ ഉല്ലാസം. ഈ ഉന്നതതല ഭാവങ്ങള്‍ ഉദിച്ചുകഴിഞ്ഞാല്‍ സാധകന് തന്റെ ഭക്തിരസത്തില്‍ ആനന്ദനിര്‍വൃതി അനുഭവിക്കുന്നു. ശോകസന്താപങ്ങളില്നിന്നും എന്നെന്നേയ്ക്കുമായി മോചനം ലഭിക്കുന്നു. ആദ്യശക്തിയെ ശരണം പ്രാപിക്കാന്‍ വയ്ക്കുന്ന ഓരോ ചുവടും സാധകനെ ഈ വൈശിഷ്ട്യങ്ങളാല്‍ വിഭൂഷിതനാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: