ന്യുദല്‍ഹി: ഐപിഎല്ലിന്റെ ചാനല്‍ വിതരണം സ്വന്തമാക്കാന്‍ മുകേഷ് അംബാനിയും, ജെഫ് ബെസോസും നേര്‍ക്കുനേര്‍. മുകേഷിന്റെ റിലയന്‍സ് ഗ്രൂപ്പും, ജെഫിന്റെ ഉടമസ്ഥതയിലുള്ള ആമസോണുമാണ് മത്സരിക്കുന്നത്. 7.7 ബില്യണ്‍ ഡോളറോളം (ഏകദേശം 59,000 കോടി) ലേലത്തിന് ചിലവിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കങ്ങളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍).
ജൂണ്‍ 12നാണ് ബിസിസിഐയുടെ നേതൃത്വത്തില്‍ മെഗാ ലേലം നടത്തുക. ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഐപിഎല്ലിന്റെ സമ്പൂര്‍ണ അവകാശം (ചാനല്‍, ഓണ്‍ലൈന്‍), ലഭിക്കും. റിലയന്‍സിനും, ആമസോണിനും പുറമെ ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ കമ്പനിയും ലേലത്തില്‍ പങ്കെടുക്കും.
നിലവില്‍ ഹോട്ട് സ്റ്റാറിനാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശം. 2017 ല്‍ 163 ബില്യണ്‍ രൂപ മുടക്കിയാണ് ഹോട്ട് സ്റ്റാര്‍ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം നേടിയെടുത്തത്. ഇത്തവണ അതിന്റെ മൂന്നിരിട്ടി മുടക്കാന്‍ കമ്പനികള്‍ ഒരുങ്ങുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: