ഇന്ത്യ മുഴുവന്‍ ആഘോഷമാക്കിയ നയന്‍താര-വിഘ്നേഷ് ശിവന് വിവാഹത്തില്‍ വിവിഐപികളെ ക്ഷണിക്കുന്നതിനൊപ്പം, തന്നെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ ഗുരുവായ സത്യന് അന്തിക്കാടിനെ മറക്കാതെ നയന്‍താര.വിവാഹത്തിന്റെ തലേന്ന് പ്രത്യേക ക്ഷണിതാവായി സത്യന് അന്തിക്കാട് നയന്‍താരയുടെ വീട്ടിലേക്കാണ് എത്തിയത്.പിറ്റേന്ന് വിവാഹത്തിനും പങ്കെടുത്തു.
2003ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ഡയാന കുര്യന് എന്ന നയന്‍താര സിനിമ ജീവിതത്തിത്തിലേക്ക് കടന്നത്.പിന്നീട് നയന്‍താരയുടെ വളര്ച്ച് അതിശയിപ്പിക്കുന്നതയായിരുന്നു.ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നയന്‍താര-വിഘ്നേഷ് വിവാഹം നടന്നത്.
സത്യന് അന്തിക്കാടിനൊപ്പം ദിലീപിനും മലയാളത്തില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു.വിവാഹത്തിന് കേരള-തമിഴ് വിഭവങ്ങളായിരുന്നു കൂടുതല്‍. കാതല്‍ ബിരിയാണി എന്ന പേരില്‍ ചക്ക ബിരിയാണിയായിരുന്നു താരമായ വിഭവം. കേരള രീതിയില്‍ ഇളനീര് പായസവും ഉണ്ടായിരുന്നു.തമിഴ്നാട്ടില്‍ വിവിധ അനാഥാലയങ്ങലിലെ ഒരു ലക്ഷത്തോള പേര്‍ക്ക് സദ്യ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: