ന്യൂദല്‍ഹി: ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്ത വക്താവ് നൂപുര്‍ ശര്‍മയും നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിക്കെരേ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദല്‍ഹി ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.ജുമാ മസ്ജിദില്‍ പ്രതിഷേധിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ തടിച്ചുകൂടുകയായിരുന്നു. എന്നാല്‍, മസ്ജിദ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജുമാമസ്ജിദിലെ ഷാഹി ഇമാം പറഞ്ഞു.
‘മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ ആളുകള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ഇല്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നെന്നും ഷാഹി ഇമാം പറഞ്ഞു.
‘ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കഴിയും, പക്ഷേ ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധക്കാരെ നീക്കിയതായി ദല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, ലക്‌നൗവിലും കശ്മീരിലും വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം പള്ളികളില്‍ പ്രതിഷേധം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: