Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിടപറഞ്ഞത് നിസ്വാര്‍ത്ഥ പ്രവര്‍ത്തക

കുഞ്ഞുനാളില്‍ കുടുംബത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദേശീയബോധത്തിന്റെയും ഭയരഹിത പൊതുപ്രവര്‍ത്തനത്തിന്റെയും പാഠങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റെയ്ച്ചല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്നവിടെ ഉച്ചത്തില്‍ വന്ദേമാതരം മുഴക്കുമ്പോള്‍ അഭിമാനപൂര്‍വം ഭാരതമാസകലം അതേറ്റുവിളിക്കുകയായിരുന്നു. പതാക ഉയര്‍ത്തുന്നസ്ഥലത്തേക്ക് കേരളത്തില്‍ നിന്നെത്തിയ ഏക പ്രതിനിധിയായിരുന്നു റെയ്ച്ചല്‍

കെ.രാമന്‍പിള്ള by കെ.രാമന്‍പിള്ള
Jun 10, 2022, 05:19 am IST
in Main Article

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ അമേരിക്കല്‍ സുഹൃത്ത് ഡോ.ചന്ദ്രഗുപ്തനോട് തന്റെ ശിഷ്ടകാലം പൊതുപ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് റെയ്ച്ചല്‍ മത്തായി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ചന്ദ്രഗുപ്തന്‍ പറഞ്ഞതനുസരിച്ചാണ് അന്ന് റെയ്ച്ചല്‍ മത്തായിയെ നേരിട്ട് പോയി കാണുന്നത്. അക്കാലത്താണ് ബിജെപിയുടെ ആദ്യ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. നേരിട്ടുകണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി റെയ്ച്ചല്‍ മത്തായിയെ നിശ്ചയിച്ചു. കോട്ടയ്‌ക്കകത്തുള്ള പ്രിയദര്‍ശനി ഹാളിലായിരുന്നു സമ്മേളനം. രാഷ്‌ട്രീയമൊഴിച്ചുള്ള പൊതുപ്രവര്‍ത്തനത്തിലാണ് താല്പര്യമെന്നു പറഞ്ഞിരുന്നെങ്കിലും സമ്മേളനം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ബിജെപിയില്‍ അംഗത്വമെടുക്കാന്‍ താല്പര്യം കാട്ടി മുന്നോട്ടുവരികയായിരുന്നു. സമ്മേളന നടത്തിപ്പിലും റെയ്ച്ചല്‍ മത്തായിയുടെ വ്യക്തിത്വത്തിലും എല്‍.കെ.അദ്വാനി മതിപ്പുപ്രകടിപ്പിച്ചു. തുടര്‍ന്ന് എല്‍.കെ.അദ്വാനി റെയ്ച്ചല്‍ മത്തായിയെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി നിശ്ചയിച്ചു. തുടര്‍ന്നുള്ള എല്ലാ കമ്മിറ്റികളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നുവെന്ന് മാത്രമല്ല പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാകാര്യങ്ങളും പൂര്‍ണ്ണമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

പൊതുപ്രവര്‍ത്തനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പാരമ്പര്യമുണ്ടായിരുന്ന കുടുംബത്തിലായിരുന്നു അവര്‍ ജനിച്ചത്. അടൂരിലെ പ്രസിദ്ധമായ നെല്ലിമൂട്ടില്‍ തറവാട്ടില്‍ എന്‍.പി.മത്തായി മുതലാളിയുടെയും തങ്കമ്മയുടെയും മകളായി 1925 നവംബര്‍ 23ന് ജനനം. പട്ടം താണുപിള്ള, സി.കേശവന്‍, ടി.എം.വര്‍ഗീസ് തുടങ്ങിയ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുന്ന അച്ഛന്റെ ജീവിതം കണ്ടുവളര്‍ന്ന റെയ്ച്ചലിന്റെ കുഞ്ഞുമനസില്‍ അന്നുമുതല്‍ തന്നെ ദേശീയതയും പൊതുപ്രവര്‍ത്തനവും ഇടംപിടിച്ചിരുന്നു. 90 കളിലെ അക്രമപരമ്പരകളോടെ കശ്മീരില്‍ ദേശീയപതാക ഉയര്‍ത്തുക എന്നത് ഭരണകൂടത്തിനുപോലും വെല്ലുവിളിയായിരുന്നു. ഭീകരരുടെ ഭീഷണി അവഗണിച്ചുകൊണ്ട് 1992 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയുണ്ടായി. മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നാണ് ദേശീയപതാക വഹിച്ചുകൊണ്ടുള്ള ഏകതായാത്ര ആരംഭിച്ചത്. നരേന്ദ്രമോദിയായിരുന്നു പ്രധാന സംഘാടകന്‍. ഭീകരഭീഷണിയെ തൃണവത്ഗണിച്ചുകൊണ്ട് ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തിയ ചരിത്രസംഭവത്തില്‍ ഡോ.മുരളിമനോഹര്‍ ജോഷിയ്‌ക്കും നരേന്ദ്രമോദിക്കുമൊപ്പം കേരളത്തില്‍ നിന്നും പങ്കെടുത്തത് റെയ്ച്ചല്‍ മത്തായി ആയിരുന്നു. കുഞ്ഞുനാളില്‍ കുടുംബത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദേശീയബോധത്തിന്റെയും ഭയരഹിത പൊതുപ്രവര്‍ത്തനത്തിന്റെയും പാഠങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റെയ്ച്ചല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്നവിടെ ഉച്ചത്തില്‍ വന്ദേമാതരം മുഴക്കുമ്പോള്‍ അഭിമാനപൂര്‍വം ഭാരതമാസകലം അതേറ്റുവിളിക്കുകയായിരുന്നു. പതാക ഉയര്‍ത്തുന്നസ്ഥലത്തേക്ക് കേരളത്തില്‍ നിന്നെത്തിയ ഏക പ്രതിനിധിയായിരുന്നു റെയ്ച്ചല്‍.  

മാര്‍ത്താണ്ഡവര്‍മ്മ ഒളിവില്‍ക്കഴിഞ്ഞിരുന്ന കാലത്ത് കുറെക്കാലം റെയ്ച്ചലിന്റെ കുടുംബത്തില്‍ അഭയം പ്രാപിച്ചിരുന്നു. അവിടെ എത്തപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മയെ നെല്ലിക്ക ഉപ്പിലിട്ടതും മോരും നല്കി സ്വീകരിച്ചതുകൊണ്ടാണ് പില്‍ക്കാലത്ത് തറവാടിന്റെ പേര് നെല്ലിക്കമൂട്ടില്‍ എന്നറിയപ്പെട്ടത്. അവിടത്തെ പുരുഷന്മാര്‍ക്ക് മുതലാളിയെന്നും വനിതകള്‍ക്ക് കുഞ്ഞമ്മ എന്നും സ്ഥാനപ്പേരു കിട്ടി.

മൂന്ന് സഹോദരിമാരും ഒരു കുഞ്ഞനിയനും  ചേര്‍ന്ന ആ കുടുംബത്തില്‍ നിന്നാണ് റെയ്ച്ചല്‍ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തിയത്. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് 1947 ല്‍ കെമിസ്ട്രിയില്‍ ബിരുദമെടുത്തു. തുടര്‍ന്ന് സിലോണില്‍ (ശ്രീലങ്ക) പോയാണ് എംബിബിഎസ് ബിരുദമെടുത്തത്. അതിനുശേഷം ഉന്നത പഠനത്തിനായി ഇംഗ്ളണ്ടിലെത്തി എഫ്ആര്‍സിപിയും കരസ്ഥമാക്കി. തിരികെയെത്തി 26 – മത്തെ വയസില്‍ കേരളത്തില്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവേശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കേരളത്തിലെ പല ആശുപത്രികളിലും സേവനമനുഷ്ഠിച്ചു. 1984 ല്‍ വിരമിക്കുമ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടായിരുന്നു. ഒരേ സമയം ജനറല്‍ ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും സൂപ്രണ്ടായിരുന്നു.

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം ലാഭനഷ്ടങ്ങള്‍നോക്കാതെ അനുസരിച്ചു. നിയമസഭയിലേക്ക് നടന്ന മത്സരത്തില്‍ കഴക്കൂട്ടത്ത് മത്സരിച്ച് 13000 ഓളം വോട്ടുനേടി. തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്തിലും കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥിയായി. വിജയിക്കുമെന്ന പ്രതീക്ഷയായിരുന്നില്ല, മറിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുകയായിരുന്നു. സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കിയായിരുന്നു യാത്രകളെല്ലാം.

അവിവാഹിതയായി സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന റെയ്ച്ചല്‍  അവസാനകാലം ബാംഗ്ലൂരില്‍ സഹോദരന്റെ കുടുംബത്തോടൊപ്പമായിരുന്നു. ഏക സഹോദരന്‍ ഫിലിപ്പോസ് മത്തായി കര്‍ണാടകത്തില്‍ സീനിയര്‍ ഐഎഎസ് ഓഫീസറായിരുന്നു. ഒരു സഹോദരി എറണാകുളത്ത് ജില്ലാ ജഡ്ജിയായും പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ വരും തലമുറകള്‍ക്കും മാതൃകയാണ് റെയ്ച്ചല്‍ മത്തായിയുടെ നിലപാടുകളും പ്രവര്‍ത്തന രീതിയും.

Tags: bjprachel mathai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.