കുമരകം: വൃക്കരോഗിയായ ഹോട്ടലുടമയ്ക്കും ഭാര്യയ്ക്കും സിപിഎംകാരുടെ ക്രൂരമര്‍ദ്ദനം. കുമരകം ചക്രംപടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന നാട്ടു രുചിക്കൂട്ട് എന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഹോട്ടലുടമ അജിത് വി. അരവിന്ദ് (36) ഭാര്യ അനിമോള്‍ (35) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും അക്രമിസംഘമെത്തി ആക്രമണത്തിന് ശ്രമിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കടയിലെത്തി ഭീക്ഷണിപ്പെടുത്തിയ സംഘം സാധനസാമഗ്രികള്‍ എറിഞ്ഞുടയ്ക്കുകയും, ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരുന്ന വരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്തു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെ മുന്നിലിട്ടാണ് മൂന്നു പേരെയും മര്‍ദിച്ചത്. അജിത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അനുമോളെയും അക്രമികള്‍ മര്‍ദ്ദിച്ചു. ചവിട്ടി താഴെയിടുകയും ചെയ്തു. പരിക്കേറ്റ അജിത്തിനെ കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും കണ്ണിനേറ്റ ക്ഷതം മൂലം ജില്ലാ ജനറലാശുപത്രിയിലേക്ക് മാറ്റി. പരിശോധനകള്‍ക്ക് ശേഷം തിരികെയെത്തിയ അജിത്തിനെ കുമരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ കാത്തുനിന്ന പന്ത്രണ്ടംഗ സംഘം വീണ്ടും മര്‍ദ്ദിക്കുവാന്‍ ശ്രമിച്ചു. സംഘം ഭീക്ഷണി മുഴക്കി വീണ്ടും മര്‍ദ്ദനത്തിനു ശ്രമിച്ചതോടെ ആശുപത്രിയിലേക്ക് ഓടിക്കയറി വിവരം ധരിപ്പിച്ചെങ്കിലും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പേടിച്ചരണ്ട് ഓടി രക്ഷപ്പെട്ടുവെന്നും അജിത് പറഞ്ഞു.
മണിക്കൂറോളം ഹോട്ടലിലും പിന്നീട് ആശുപത്രിയിലും അക്രമി സംഘം അഴിഞ്ഞാടി. എന്നാല്‍ പോലീസ് നിഷ്ക്രിയമായി നില്‍ക്കുകയായിരുന്നെന്ന ആരോപണവും ഉയരുന്നു. ഹോട്ടലിലും, പിന്നീട് ആശുപത്രിയിലുമെത്തിയ അക്രമികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും, പോലീസു വന്നാലും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞതായി അജിത് പറഞ്ഞു.
സംസ്ഥാന ഉത്തരവാദടൂറിസം മിഷന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. കൊവിഡില്‍ അടച്ചിടേണ്ടി വന്ന സംരംഭം പിന്നീട് ഭീമമായ കടബാധ്യതയിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. കുറേനാളുകളായി തുടച്ചയായി ഇൗ സംഘം ഹോട്ടലിലെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അജിതിന്റെ ഭാര്യ അനിമോള്‍ പറഞ്ഞു. ഇവര്‍ കഴിഞ്ഞ മാസം ഹോട്ടലിലെത്തുകയും യാതൊരു പ്രകോപനവുമില്ലാതെ അവിടെ ഭക്ഷണം കഴിക്കാനെത്തിയവരെ വിരട്ടി ഓടിച്ചുവിടുകയും ചെയ്തിരുന്നു. ഒരു പാര്‍ട്ടി കുടുംബത്തില്‍ നിന്നു വരുന്ന ഞാന്‍ ഒരു പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞിട്ടും കുമരകത്തെ സിപിഎംകാരാണ് ഞങ്ങള്‍, നിന്നെ ഇവിടെ ഹോട്ടല്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്ന് പറഞ്ഞതായും ഹോട്ടല്‍ ഉടമ അജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: