ആലപ്പുഴ: കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന് സൂചന. തൃശ്ശൂര്‍, മലപ്പുറം ജില്ലക്കാരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
റാലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടി വിളിച്ച മുദ്രാവാക്യം ഏറ്റു വിളിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിക്കും. എന്നാല്‍ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ ഉറവിടം ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എസ്ഡിപിഐ, പോപ്പുലര്ഫ്രണ്ടുകാര്ക്കായി ലഘുലേഖകളും മറ്റും തയ്യാറാക്കുന്നവരെ കണ്ടെത്തി വിവരങ്ങള്‍ തേടാനാണ് ശ്രമം.
കുട്ടിയുടെ അച്ഛന് പള്ളുരുത്തി സ്വദേശി അസ്കര്‍ ലത്തീഫ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എറണാകുളം ആമ്പല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മണവേലിയില്‍ നാസര്‍, സംസ്ഥാന സമിതിയംഗം യഹിയ തങ്ങള്‍ എന്നിവര്‍ അടക്കം 31 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റാലിയുടെ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായത്.
അതിനിടെ, കേസിനെ പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി നേരിടാനാണ് പോലീസ് തീരുമാനം. കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടന്നിട്ടും ആദ്യ ദിവസങ്ങളില്‍ പോലീസ് ലാഘവത്തോടെയാണ് സംഭവത്തെ കണ്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെയാണ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. ഹൈക്കോടതി ജഡ്ജിമാരെ പോലും പരസ്യമായി ആക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും പോപ്പുലര്‍ ഫ്രണ്ടുകാര്‍ തയ്യാറായി.
കഴിഞ്ഞ മാസം 21നാണ് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും കാലന്മാരാണ് തങ്ങളെന്ന് സൂചിപ്പിച്ച് പത്തുവയസുകാരന് മുദ്രാവാക്യം വിളിച്ചത്. നൂറുകണക്കിന് ആളുകള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: