Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്‍പൂര്‍ അക്രമം: മുഖ്യആസൂത്രകന്‍ ഹയത്ത് ഹഷ്മിയുടെ ഭാര്യ സാറ ഹയത്ത് ബന്ദാഹ്വാനത്തിന് ഉപയോഗിച്ച വാട്സാപ് ഗ്രൂപ്പുകളിലെ അംഗങ്ങളെ നീക്കം ചെയ്തു

ത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മിയുടെ ഭാര്യ പല വാട്സാപ് ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തതായി കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 08:23 pm IST
in India
കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മി അനുയായികളെ പ്രകോപനത്തിന് പ്രേരിപ്പിക്കുന്നു

കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മി അനുയായികളെ പ്രകോപനത്തിന് പ്രേരിപ്പിക്കുന്നു

ലഖ്നൗ::ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ മുഖ്യ ആസൂത്രകനായ ഹയത്ത് ഹഷ്മിയുടെ ഭാര്യ പല വാട്സാപ് ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തതായി കണ്ടെത്തല്‍. ഭാര്യ സാറ ഹയത്തിന് കലാപവുമായി ബന്ധമുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പല വാട്സാപ് ഗ്രൂപ്പിലെയും അംഗങ്ങളെ നീക്കം ചെയ്തതായി അവര്‍ വെളിപ്പെടുത്തിയത്. ഇത് അക്രമികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു.  

കൂട്ടികളെയും സ്ത്രീകളെയും ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി എന്ന വിശദീകരണമാണ് സാറ ഹയത്ത് നല്‍കുന്നത്. ഭര്‍ത്താവ് സഫര്‍ ഹയത്ത് ഹഷ്മിയുടെ പേര് പോലും പല വാട്സാപ് ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കിയെന്നും സാറ ഹയത്ത് പറയുന്നു. വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളെ പൊലീസ് പ്രതികളാക്കി ചേര്‍ക്കുമെന്ന് ഭയക്കുന്നതിനാലാണ് പലരെയും ഗ്രൂപ്പുകളില്‍ നിന്നും നീക്കം ചെയ്തതെന്നാണ് സാറ ഹയത്തിന്റെ വിശദീകരണം. പക്ഷെ ഇവര്‍ക്ക് കലാപം ആസൂത്രണം ചെയ്യുന്നതില്‍ പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു.  

സാറ ഹയത്ത് നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആണ്. മറ്റ് നിരവധി വാട്സാപ് ഗ്രൂപ്പുകളില്‍ സജീവ അംഗവുമാണ്. ബന്ദിന് ആഹ്വാനം നടത്തിയത് ഈ വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ്. ബന്ദിന്റെ വിശേഷങ്ങള്‍ അപ്പപ്പോള്‍ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ അന്യോന്യം പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.  

ചോദ്യം ചെയ്തപ്പോള്‍ സാറ ഹയത്ത് പൊലീസിനെ വിമര്‍ശിച്ചത് പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അമ്പരപ്പുളവാക്കി. “പൊലീസ് ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് കലാപം കത്തിപ്പടരും മുമ്പ് പൊലീസിന് അത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല”- ചോദ്യം ചെയ്യലിനിടയില്‍ സാറ ഹയത്ത് പൊലീസിനോട് ചോദിക്കുന്നു. വാസ്തവത്തില്‍ മുഖ്യആസൂത്രകന്‍ സഫര്‍ ഹയത്ത് ഹഷ്മിയുടെ ആഹ്വാനമാണ് യുവാക്കളെ കല്ലെറിയാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഒപ്പം പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുക കൂടി ചെയ്തതോടെയാണ് കലാപം കത്തിപ്പടര്‍ന്നത്. ഇതറിഞ്ഞിട്ടും സാറ ഹയത്ത് പൊലീസിനെ കുറ്റപ്പെടുത്തുന്ന വിചിത്രവാദമാണ് ഉയര്‍ത്തുന്നത്. സഫര്‍ ഹയത്ത് ഹഷ്മിയുടെ നേതൃത്വത്തിലാണ് പ്രവാചകനിന്ദയെ അപലപിച്ച് കടകള്‍ അടയ്‌ക്കാന്‍ ആഹ്വാനമുണ്ടായത്.  

മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരസ്പരം ബന്ധമില്ലാത്ത യുവാക്കള്‍ അക്രമത്തിനെത്തിയതും ഇതിന് പിന്നിലെ വ്യക്തമായ ആസൂത്രണമാണ് വെളിപ്പെടുത്തുന്നത്. കാണ്‍പൂരിലെ സാമൂഹ്യസന്നദ്ധ സംഘടനയായ മൗലാന മുഹമ്മദ് അലി(എംഎംഎ) യുടെ വാട്സാപ് ഗ്രൂപ്പായ എംഎംഎ ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ കാണ്‍പൂര്‍ ടീമില്‍ അക്രമത്തിന്റെ ചിത്രങ്ങളും വീഡിയോകളും അപ്പപ്പോള്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എംഎംഎ) യുടെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഹയത്ത് സഫര്‍ ഹഷ്മി.  

ജൂണ്‍ മൂന്നിന് വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞെത്തിയവരാണ് കാണ്‍പൂരില്‍ കലാപം സൃഷ്ടിച്ചത്. ഇതില്‍ പൊലീസ് കേസെടുത്ത 1000 പേര്‍ അഞ്ജാതരാണ്. 58 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎംഎയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്‍റ് ജാവേദ് അഹമ്മദിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘടനയില്‍ അംഗമായി മുഹമ്മദ് റാഹില്‍, മുഹമ്മദ് സുഫിയന്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു. 

Tags: കുറ്റാരോപിതന്‍wifeവാട്‌സാപ്പ്കാണ്‍പൂര്‍ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍കാണ്‍പൂര്‍ അക്രമംസഫര്‍ ഹയത് ഹഷ്മിസാറ ഹയത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പ്രതി ഉണ്ണിക്കൃഷ്ണന്‍ സ്വവര്‍ഗാനുരാഗിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.