തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒളിച്ചോടാനാവില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് പിണറായി വിജയന് ധൈര്യമുണ്ടോയെന്നും മുരളീധരന് ചോദിച്ചു.
രാജ്യത്താദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേസുകളില്‍ ഇടനിലക്കാരുണ്ടായിരുന്നത് യു.പി.എ ഭരണകാലത്താണെന്ന് വി.ഡി സതീശന് മനസിലാക്കണം. നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നതെന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: