അമരാവദി: എന്‍എച്ച് 53 ഹൈവേയില്‍ അമരാവദി മുതല്‍ അകോല വരെയുളള 75 കിലോമീറ്റര്‍ തുടര്‍ച്ചയായ ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് അഞ്ച് ദിവസത്തിനുളളില്‍ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് റെക്കോര്‍ഡ് നേടി.മഹാരാഷ്ട്രയിലെ അമരാവദിക്കും അകോലയ്ക്കുമിടയിലുളള 75 കിലോമീറ്റാണ് 105 മണിക്കൂര്‍ 33 മിനിറ്റ് എന്ന റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയത്.ഇതുവരെ ഖത്തറിനായിരുന്നു ഈ റെക്കോര്‍ഡ്.25 കിലോമീറ്റര്‍ റോഡ് 242 മണിക്കൂറിലായിരുന്നു അവര്‍ നിര്‍മ്മിച്ചത്.
ഹൈവേ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹൈവേയുടെ ചിത്രവും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും പങ്കുവെച്ചു.800ഓളം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ജീവനക്കാരും,രാജ്പത്ത് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയും,720 ഓളം സ്വകാര്യമേഖലയിലെ ജോലിക്കാരും ഉള്‍പ്പെടുന്ന സംഘമാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ജൂണ്‍ മൂന്നിന് രാവിലെ 7.27ന് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ജൂണ്‍ ഏഴ് വൈകിട്ട് അഞ്ച് മണിയോടെ നിര്‍മ്മാണം അവസാനിച്ചു.അമരാവദിയിലെ ലോണി ഗ്രാമവും, അകോലയിലെ മനാ ഗ്രാമവുമായും ബന്ധിപ്പിക്കുന്ന പാത രാവുംപകലും ഒരേപോലെ ജോലി ചെയ്താണ് റെക്കോഡ് സമയത്തിനുളളില്‍ തീര്‍ക്കാന്‍ സാധിച്ചത്.
അമരാവദി മുതല്‍ അകോല വരെയുളള ഭാഗം നാഷണല്‍ ഹൈവേ 53ല്‍ ഉള്‍പ്പെടുന്നതും പ്രധാനപ്പെട്ട ഈസ്റ്റ് -വെസ്റ്റ് കോറിഡോറുമാണ്.ഇന്ത്യയുടെ ലോഹസമ്പത്തിലേക്കാണ് ഈ പാത പോകുന്നത്. ഈ ഭാഗം പ്രധാനപ്പെട്ട നഗരങ്ങളായ കൊല്‍ക്കത്ത-റായപൂര്‍-നാഗപൂര്‍- അകോലാ-ധൂലേ- സുരത്ത് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നു.
ഈ റെക്കോര്‍ഡ് മുന്‍പ് നേടിയത് 2019 ഫെബ്രവരി 27ന് ഖത്തറിലെ പബ്ലിക്ക് വര്‍ക്ക് അതോറിറ്റിയാണ്.അല്‍-ഖോര്‍ എക്സ്പ്രസ് വേയുടെ ഭാഗമായ ഈ പാത പത്ത് ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത് ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ അമരാവദി-അകോല റോഡ് മറികടന്നിരിക്കുന്നത എന്ന് നിതിന്‍ ഗഡ്കരി സമൂഹമാധ്യമത്തിലൂടെ അ്റിയിച്ചു.രാജ്യത്തെ ജനങ്ങള്‍,ചരക്കുകള്‍, സേവനങ്ങള്‍ എന്നിവര്‍ക്ക് സംയോജിതവും തടസമില്ലാത്തതുമായ ഗതാഗതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച ഗതിശക്തി എന്ന പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: