തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ കേസിലെ മറ്റൊരു പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയത് പോലീസെന്ന വ്യാജേന. വെള്ള സ്വിഫ്റ്റ് എത്തിയ സംഘമാണ് പാലക്കാട്ടെ ബെല്‍ടെക് ഫഌറ്റില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ടു പോയത്. സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ആണെന്ന് പറഞ്ഞാണ് സ്വപ്ന സുരേഷിന്റെ ഫഌറ്റ് തേടി സംഘം എത്തിയത്. മാനേജരോടും പോലീസ് സംഘമാണെന്നാണ് എന്നാണ് പറഞ്ഞത്. ഫഌറ്റില്‍ എത്തിയ ഉടന്‍ സരിത്തിനെ കഴുത്തിന് പിടിച്ച് പുറത്തിറങ്ങാനും കാറില്‍ കയറാനും പറയുകയുമായിരുന്നെന്ന് മാനേജര്‍ പറയുന്നു. എന്നാല്‍, തങ്ങളല്ല സരിത്തിനെ കൊണ്ടു പോയതെന്ന് പാലക്കാട് പോലീസ് വ്യക്തമാക്കി. പോലീസ് സംഘം ഫഌറ്റില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതേസമയം, സംഭവത്തിനു പിന്നാലെ പോലീസ് മേധാവി അനില്‍ കാന്തിനെ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തി തുടങ്ങിയതിന് പിന്നാലെ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയെന്ന് ആരോപിച്ചു സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. സുഹൃത്തും സഹായിയുമായ സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന ആരോപിച്ചു. രാവിലെ വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഒരു സംഘം തന്റെ സഹായി സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന ആരോപിക്കുന്നത്.വെള്ള സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി. ഞാന്‍ സത്യം വെളിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. മഫ്ത്തിയില്‍ എത്തിയ പൊലീസ് സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാല്‍ ഇതാണോ കേരളത്തില്‍ സംഭവിക്കുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്ന ആരോപിച്ചു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തലുകള്‍ നടത്തി തുടങ്ങിയതിന് പിന്നാലെയാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയത്. കുറച്ചു സമയം മുമ്പാണ് സരിത്തിലെ എച്ച്ആര്‍ഡിഎസിന്റെ ഫഌറ്റില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയതെന്നും സരിത പറഞ്ഞു. സരിത്തിന്റെ കുടുംബം പേടിക്കരുതെന്നും എച്ച്ആര്‍ഡിഎസ് തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുമെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: