ലഖ്നൗ::ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് ജൂണ്‍ 3ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ നടന്ന കലാപത്തില്‍ പ്രധാന ആസൂത്രകന്‍ ഹയത്ത് ഹഷ്മിയുടെ ഭാര്യയ്‌ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. സാറ ഹയത്തിനെ കൂറിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് കൂടുതല്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയതായി പറയുന്നു. ഇവര്‍ നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആണ്. മറ്റ് നിരവധി വാട്സാപ് ഗ്രൂപ്പുകളില്‍ സജീവ അംഗവുമാണ്. കാണ്‍പൂര്‍ കലാപത്തില്‍ ഇവരുടെ പങ്ക് വരും ദിവസങ്ങളില്‍ പുറത്തുവന്നേയ്‌ക്കും.
പൊലീസ് സാറ ഹയത്തിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സാമൂഹ്യാന്തരീക്ഷം വഷളാക്കിയ 15 ഫേസ്ബൂക്ക്, ട്വിറ്റര്‍ പേജുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെച്ച ഈ ഗ്രൂപ്പുകളുടെ അഡ്മിനുകളെ പൊലീസ് തിരയുകയാണ്.
കാരണം കാണ്‍പൂര്‍ കലാപത്തില്‍ പങ്കെടുത്ത അക്രമികള്‍ കാണ്‍പൂര്‍കാരല്ല. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കാണ്‍പൂരില്‍ എത്തിയവരാണ്. കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട 40 അക്രമികളുടെ ചിത്രങ്ങളെക്കുറിച്ച് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയവരാണ് ഇവരെല്ലാം. കാണ്‍പൂരില്‍ അക്രമം നടക്കുമ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഈ 40 പേരെ പൊലീസ് കണ്ടെത്തിയത്.
ജൂണ്‍ മൂന്നിന് വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞെത്തിയവരാണ് കാണ്‍പൂരില്‍ കലാപം സൃഷ്ടിച്ചത്. ഇതില്‍ പൊലീസ് കേസെടുത്ത 1000 പേര്‍ അഞ്ജാതരാണ്. 50 പേരെയാണ് അറസ്റ്റ് ചെയ്തത്. കാണ്‍പൂരിലെ സാമൂഹ്യസന്നദ്ധ സംഘടനയായ മൗലാന മുഹമ്മദ് അലി(എംഎംഎ) യുടെ ദേശീയ അധ്യക്ഷനായ ഹയത്ത് സഫര്‍ ഹഷ്മിയാണ് കലാപത്തിന്റെ മുഖ്യആസൂത്രകന്‍. ഈ സംഘടനയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്‍റ് ജാവേദ് അഹമ്മദിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘടനയില്‍ അംഗമായി മുഹമ്മദ് റാഹില്‍, മുഹമ്മദ് സുഫിയന്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: