ഭുവനേശ്വര്‍: ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാമിനെതിരായ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരങ്ങളിലെ നായികയായി ഇടത് സാമൂഹ്യപ്രവര്‍ത്തകയ്ക്ക് പക്ഷെ ഒഡിഷയിലെ ധിന്‍കിയ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിയ്ക്കേണ്ടി വന്നു. ഒഡിഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലെ ധിന്‍കിയ ഗ്രാമത്തിലെ ജനങ്ങള്‍ ഗ്രാമത്തിലേക് വരികയായിരുന്ന മേധാ പട്കറെ വഴിതടയുകയായിരുന്നു.
കനക് ന്യൂസ് പുറത്തുവിട്ട ഇതിന്റെ വീഡിയോ കാണാം:
അല്പനേരം കാത്ത് നിന്നെങ്കിലും ഗ്രാമീണരുടെ എതിര്‍പ്പ് കുറയുന്നില്ലെന്ന് കണ്ട് മേധാ ഗ്രാമത്തിലേക്ക് പ്രവേശിക്കാനാവാതെ മടങ്ങി. കനക് ന്യൂസ് ഇതിന്റെ വീഡിയോ പുറത്തുവിട്ടു. തങ്ങളുടെ ഗ്രാമത്തിനുള്ളില്‍ വിള്ളലുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഗ്രാമീണരുടെ മേധയ്ക്കെതിരായ സമരം.
ഈ ഗ്രാമത്തിലെ ദേബേന്ദ്ര സ്വെയിന്‍ എന്ന വ്യക്തി ജെഎസ് ഡബ്യും ധിന്‍കിയ ഗ്രാമത്തില്‍ സ്ഥാപിക്കുന്ന ഉരുക്ക് പ്ലാന്റിനെതിരെ സമരം ചെയ്തിരുന്നു. ഇയാളിപ്പോള്‍ കുലാങ് ജയിലിലാണ്. ദേബേന്ദ്ര സ്വെയിനിനെ ജയിലില്‍ പോയി കണ്ട ശേഷം മേധാ പട്കര്‍ ദേബേന്ദ്ര സ്വെയിന്റെ വീട്ടുകാരെ കാണാന്‍ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് ഗ്രാമീണര്‍ മേധയെ ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ തടഞ്ഞ ശേഷം മടക്കി അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: