ന്യൂദല്‍ഹി: ലോക പരിസ്ഥിതി ദിനത്തില്‍ നട്ടു നനച്ച കേരളത്തിന്റെ കല്പ്പ വൃക്ഷവും ദല്‍ഹി മലയാളി അസോസിയേഷന്റെ ആര് കെ പുരത്തെ സാംസ്കാരിക സമുച്ചയ അങ്കണത്തില്‍ ഇനി വളരും.
പ്രസിഡന്റ് കെ രഘുനാഥിന്റെയും ജനറല്‍ സെക്രട്ടറി ടോണി കെ ജെയുടെയും ആഭിമുഖ്യത്തില്‍ ചാണകപ്പൊടിയും വെള്ളവുമൊക്കെ മിശ്രിതമാക്കി തൂവിയ തടത്തിലാണ് തെങ്ങിന് തൈ നട്ടത്. ദല്‍ഹിയിലെ കാലാവസ്ഥ തെങ്ങു വളരാന്‍ അനുയോജ്യമാണോയെന്നതില് ആശങ്കയുണ്ടെന്ന് ഡിഎംഎയുടെ മുതിര്‍ന്ന പ്രവര്‍ത്തകനായ ആര് ജി കുറുപ്പ് പറഞ്ഞു.
വൈസ് പ്രസിഡന്റ്മാരായ മണികണ്ഠന് കെ വി, രാഘുനാഥന്‍ നായര്‍ കെ ജി, ട്രെഷറര്‍ ജോസ് മാത്യു, ജോയിന്റ് ട്രെഷറര്‍ പി എന്‍ ഷാജി, ജോയിന്റ് ഇന്റെര്ണല് ഓഡിറ്റര്‍ ലീനാ രമണന്, നിര്‍വാഹക സമിതി അംഗങ്ങളായ ബിജു ജോസഫ്, സുജാ രാജേന്ദ്രന്, അനിലാ ഷാജി, നളിനി മോഹന്‍, മാനേജര്‍ ജോണി മത്തായി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: