ന്യൂദല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഒരുങ്ങുന്നു. ഇന്ത്യയോടൊപ്പം ഏഷ്യയില്‍ റഷ്യ ആശ്രയിക്കാന്‍ പോകുന്ന മറ്റൊരു രാജ്യം ചൈനയാണ്.
യൂറോപ്യന്‍ യൂണിയന് റഷ്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഒരു വര്‍ഷം പുടിന് ഏകദേശം 1000 കോടി ഡോളര്‍ കയറ്റുമതി വരുമാനമാണ് നഷ്ടമാവുക. റഷ്യയിലെ അസംസ്കൃത എണ്ണ പിന്നെ കൈകാര്യം ചെയ്യാന്‍ ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ക്കേ കഴിയൂ. ഇന്ത്യയ്ക്കും ചൈനയ്ക്കും.
റഷ്യയുടെ പേര് കേട്ട അസംസ്കൃത എണ്ണയാണ് യൂറല്‍സ്. ഈ ബ്രാന്‍ഡ് യൂറോപ്പില്‍ ഏറെ ജനപ്രിയമായ ഒന്നാണ്. ഇനി യൂറല്‍സ് കൈകാര്യം ചെയ്യാന്‍ ഏഷ്യയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മാത്രമേ കഴിയൂ. യൂറല്‍സ് ഗ്രേഡിലുള്ള അസംസ്കൃത എണ്ണ ശുദ്ധീകരിച്ചെടുക്കാനുള്ള റിഫൈനറി സംവിധാനം ശ്രീലങ്കയിലോ ഇന്തോനേഷ്യയിലോ ഇല്ല. എന്നാല്‍ ഇന്ത്യയില്‍ ഇതിനുള്ള അത്യാധുനിക സംവിധാനവും കൂട്ടിക്കലര്ത്തിയെടുക്കാനുള്ള ശേഷിയും സള്‍ഫ്യൂറിക് ഉയര്‍ന്നതോതിലുള്ള എണ്ണയും കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ റിഫൈനറി സംവിധാനങ്ങള്‍ക്കാവും.
ഇതോടെ കൂടുതല്‍ ഉറാല്‍സ് അസംസ്കൃത എണ്ണയുടെ ബാരലുകള്‍ ഇന്ത്യയില്‍ എത്തിക്കാതെ പുടിന് അതിജീവനമില്ല. ചൈനയും കോവിഡ് മൂലമുള്ള അടച്ചിടല്‍ പിന്‍വലിച്ചതോടെ വന്‍തോതില്‍ റഷ്യയില്‍ നിന്നുള്ള യൂറല്‍സ് അസംസ്കൃത എണ്ണ വാങ്ങാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും .യൂറല്‍സ് ഉദാരനിരക്കില്‍ റഷ്യയില്‍ നിന്നും വാങ്ങിത്തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: