ആലപ്പുഴ: നഗരത്തില്‍ വന്‍ആയുധ ശേഖരവും മയക്കുമരുന്ന്, ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ആര്. സന്ദീപ് വാചസ്പതി.
അടുത്തകാലത്തായി ആലപ്പുഴയില്‍ ആക്രമണ പരമ്പര തന്നെ നടക്കുകയാണ്. ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജീത് ശ്രീനിവാസന് പോലീസ് സ്റ്റേഷന് വളരെ അടുത്ത് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.
എസ്.ഡി.പി. ഐ പോപ്പുലര്‍ ഫ്രണ്ട് സ്വാധീന മേഖലയ്ക്ക് വളരെ അടുത്ത് നിന്നുമാണ് ഇപ്പോള്‍ ആയുധ, മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ മയക്കുമരുന്ന് വ്യാപാരം തീവ്രവാദ സംഘടനകളുടെ ധനസമാഹാരണ മാര്‍ഗമാണ്. കള്ളപ്പണ അക്കൗണ്ടുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ഇക്കൂട്ടര്‍ പ്രതിസന്ധിയിലുമാണ്. ആലപ്പുഴയിലെ തീവ്രവാദ സംഘടനകള്‍ക്ക് ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം.
പോലീസ് ആയുധശേഖരം പിടിച്ച ഉടനെ തന്നെ എസ്.ഡി.പി. ഐ സംസ്ഥാന പ്രസിഡണ്ട് ആ കുറ്റം സംഘ പരിവാറിന് മേല്‍ ആരോപിച്ചത് ഈ സംശയം ബലപ്പെടുത്തുന്നു. പോലീസ് സ്ഫോടന സാമഗ്രികള്‍ വിശദമായി പരിശോധിക്കുന്നതിനും മുന്നേ തന്നെ അതിന്റെ വ്യാപന ശേഷി ടഉജക സംസ്ഥാന പ്രസിഡണ്ട് പറഞ്ഞത് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: