പാലക്കാട് : കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ചുങ്കം സ്വദേശിനി ശാന്ത ഭര്‍ത്താവ് ചന്ദ്രനെ (58) വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഞാറാഴ്ട ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയും ചന്ദ്രനും തമ്മില്‍ ഏറെ നാളുകളായ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംംഭവത്തില്‍ കേസെടുത്ത് കല്ലടിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: