തിരുവനന്തപുരം:സാമൂഹിക, പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്താതെ പദ്ധതി പ്രഖ്യാപിക്കുകയും നടപ്പാക്കുമെന്നും പറയുന്നവര്‍ ഒരേ ഒരു ഭൂമി മാത്രമേയുള്ളൂവെന്ന വസ്തുത തിരിച്ചറിയണമെന്നു പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.ആര്‍.വി.ജി.മേനോന്‍ പറഞ്ഞു.
മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പരേതനായ ഇ.സോമനാ!ഥിന്റെ സ്മരണയ്‌ക്കായുള്ള ഇ.സോമനാഥ് ഫ്രറ്റേ!ണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി തീരുമാനിച്ച ശേഷം എന്തു വില കൊടുത്തും നടപ്പാക്കുമെന്ന അഹങ്കാരവുമായിട്ടാണ് ചിലരുടെ പ്രവര്‍ത്തനം. സാമൂഹിക–പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കു ശേഷം, ഇതിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണു വികസന പദ്ധതികള്‍ നടപ്പാക്കേണ്ടത്. സാങ്കേതിക വിദ്യയുടെ വികാസ!ത്തില്‍ ചിലര്‍ക്ക് അഹങ്കാരം വരും. ഇതു പരിഗണിച്ച് വികസനം നടപ്പാക്കാന്‍ ഒരുങ്ങുന്നത് ശരിയല്ല. വികസനമെന്ന മന്ത്ര!മാണ് എല്ലാ മന്ത്രിമാരും പറയുന്നത്. വികസനത്തിന് എതിരു നിന്നാല്‍ അപഖ്യാതി ഉണ്ടാകും. ഒരു വികസന പദ്ധതി തയാറാക്കിയാല്‍ പാരിസ്ഥി!തിക അനുമതി ലഭ്യമാക്കുകയാണ് വേണ്ടത്. ആദ്യം തന്നെ ഇതിനായി പഠനം നടത്തണം. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഇതു സുസ്ഥിര!മാണോ എന്നതിനെക്കുറിച്ച് ആലോചന വേണം. പുനഃരാലോചന!കളുണ്ടാകുമ്പോള്‍ ചിലര്‍ക്കു നോവും. മുന്‍പു പ്രഖ്യാപിച്ച കാര്യങ്ങള്‍ അപ്പോള്‍ വേണ്ടെന്നു വയ്‌ക്കണം. പ്രബുദ്ധ!മായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ വികസനത്തിന് ഉതകു!ന്നതല്ല.
യൂറോപ്യന്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ഗതാഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പാരിസ്ഥിതിക ആഘാതത്തെക്കുരിച്ച് ആലോചനകള്‍ നടത്തിയിരുന്നു. എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ വേണ്ടെന്നു വച്ചതിനെ മാതൃകയാക്കണം. ജീവജാലങ്ങളുടെ നിലനില്‍പ്പി!നു ഭൂമി വേണം.. നശിക്കുന്ന ഭൂമിയുടെ വിഭവങ്ങളെ ചൂഷണം ചെയ്ത് ഹ്രസ്വ ലാഭം ഉണ്ടാക്കാനുള്ള കോര്‍പറേറ്റുകളുടെ ശ്രമം തിരിച്ചറിയണം. മുങ്ങുന്ന കപ്പലിലെ സുഖ!ഭോഗം അനുഭവി!ക്കാനുള്ള ഇത്തരക്കാരുടെ നീക്കം തിരിച്ചറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കണം. ഭൂമി സംരക്ഷണം നിലനില്‍പ്പി!ന്റെ കൂടി സംരക്ഷണമാണെ!ണെന്നും ആര്‍.വി.ജി.മേനോന്‍ പറഞ്ഞു.
കേരളത്തിന് പാരിസ്ഥിതിക ജീവനോപാധിയാണ് വേണ്ടതെന്നും ആരും ഇതില്‍ വാശിപിടിച്ചിട്ടു കാര്യമില്ലെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ പറഞ്ഞു. പരിസ്ഥിതിയും ജീവനോപാ!ധിയിലും അധിഷ്ഠിതമാ!യിട്ടാണ് വികസനം നടപ്പാക്കേണ്ടത്. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഇതു കൃഷിക്കും പരിസ്ഥിതിക്കും എതിരാണോ!യെന്നും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹരിത മാധ്യമപ്രവര്‍ത്തനത്തിലെ തിളങ്ങുന്ന അധ്യായമായിരുന്നു ഇ.സോമനാഥ് എന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. പി.വേണുഗോപാല്‍, യു.വിക്രമന്‍, സുജിത് നായര്‍, എന്‍.കെ.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു

സോമനാഥ് സ്മൃതി മരം
പ്രകൃതിയെയും മനുഷ്യനെയും ഏറെ സ്‌നേഹിച്ച സോമനാഥന്റെ ഓര്‍മ്മയ്‌ക്കായി പ്രസ് ക്ലബിനു മുന്നില്‍ വൃക്ഷത്തൈ നട്ടു. ബിനോയ് വിശ്വം എം.പിയാണ് ഇ. സോമനാഥ് സ്മൃതി മരം നട്ടത്. പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, സെക്രട്ടറി എച്ച്. ഹണി, അജി ബുധനൂര്‍ എന്നിവര്‍ പങ്കെടുത്തു
വി.മുരളീധരൻ വൃക്ഷത്തെ നട്ടു
പരിസ്ഥിതി സംരക്ഷണത്തിന് ഗവണ്മെന്റ് നടപ്പാക്കുന്ന പദ്ധതികളോട് സഹകരിക്കാൻ ജനങ്ങൾ തയാറാകണമെന്ന് കേന്ദ്രസഹ മന്ത്രി വി.മുരളീധരൻ പറഞ്ഞു . കൂട്ടായ പ്രവർത്തനത്തിലൂടെയേ പ്രകൃതിയെ സംരക്ഷിക്കാനാവൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്തെ രാംലക്ഷ്മി ബാലവിഹാർ സംഘടിപ്പിച്ച മണ്ണ് സംരക്ഷണ യജ്ഞത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വളപ്പിൽ കേന്ദ്രമന്ത്രി വൃക്ഷത്തൈ നട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: