തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും കനത്ത തോല്‍വിയില്‍ പ്രതികരിക്കാത്തതില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. തൃക്കാക്കരയിലേത് അപ്രതീക്ഷിത തോല്‍വി. തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും എം.എ. ബേബി പറഞ്ഞു.
തോല്‍വിയില്‍ മറ്റ് സിപിഎം നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നേതൃത്വം നല്‍കിയ ക്യാപ്റ്റനായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത് മുതല്‍ പത്ത് ദിവസത്തോളം ക്യാപ്റ്റന്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്തിരുന്നു. എല്‍ഡിഎഫ് സീറ്റ് നിര്‍ണ്ണായകമാണെന്ന വിലയിരുത്തലില്‍ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു.
എന്നാല്‍ തൃക്കാക്കരയില്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന രീതിയില്‍ വ്യാഖ്യാനിച്ചു.തോല്‍വിയില്‍ ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ പഠിക്കും തോല്‍വി പരിശോധിക്കും. മുഖ്യമന്ത്രി പ്രചാരണങ്ങള്‍ക്കായി എത്തുന്നത് സ്വാഭാവികമാണ്.
അതേസമയം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സില്‍വര്‍ ലൈനുമായി മുന്നോട്ടുപോവുന്നത്.സില്‍വര്‍ ലൈന്‍ ഭാവി കേരളത്തിന്റെ ആസ്തിയാണ്.ജനങ്ങളുടെ ആശങ്ക പരിഹരിച്ച്, പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ച് മാത്രമെ പദ്ധതി നടപ്പിലാക്കൂ.പരിസ്ഥിതിയെ അട്ടിമറിച്ച് പദ്ധതി നടപ്പിലാക്കില്ലെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: