കൃഷ്ണ ശങ്കര്‍ നായകനാകുന്ന ‘കൊച്ചാള്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ ആണ് ‘കൊച്ചാള്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. പോലീസ് ചേരാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് കൊച്ചാള്‍ സിനിമയുടെ ഇതിവൃത്തം. ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ദീപ് നഗ്ദയാണ്. മിഥുന് പി മദനന്, പ്രജിത്ത് കെ പുരുഷന് എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നത്.
കൊച്ചാള്‍ സിനിമയില്‍ ‘ശ്രീക്കുട്ടന്’ എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ശങ്കര്‍ അവതരിപ്പിക്കുന്നത്. പോലീസ് ചേരണമെന്നതാണ് തന്റെ ആഗ്രഹമെങ്കിലും ഉയരം കുറഞ്ഞതിനാല്‍ പല ടെസ്റ്റുകളിലും പരാജയപ്പെട്ടു. എന്നാല്‍ ഒരിക്കല്‍ ‘ശ്രീക്കുട്ട’ന് പോലീസില്‍ സെലക്ഷന് കിട്ടി. പോലീസില്‍ ചേരുന്നത് എങ്ങനെയെന്നത് സസ്പെന്‍സാണ്. ജോലിയിലെ പ്രവേശനവും തുടര്‍ന്ന് നാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീകുട്ടന് കടന്നുപോകുന്ന അവസ്ഥകളും സംഭവങ്ങളുമാണ് സിനിമ പറയുന്നത്. മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് നായിക. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
വിജയരാഘവന്, മുരളിഗോപി, ഇന്ദ്രന്‍സ്, രണ്‍ജിപണിക്കര്‍, കൊച്ചുപ്രേമന്, ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്, മേഘനാഥന്, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്മി, ശ്രീലക്ഷ്മി, ആര്യസലിം തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ജിനു പി.കെ. ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്.ജോമോന് തോമസ്- ഛായാഗ്രാഹകന്‍. ചിത്രസംയോജനം- ബിജിഷ് ബാലകൃഷ്ണന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പശ്ചാത്തല സംഗീതം- മണികണ്ഠന് അയ്യപ്പ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ത്യാഗു തവനുര്‍, സൗണ്ട് ഡിസൈന്‍ എ ബി ജുബിന്‍, സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരന്, ടീസര്‍ ആന്‍ഡ് ട്രെയിലര്‍- കട്സ് ലിന്റോ കുര്യന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: