ലഖ്നോ: തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ യുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം യുപിയില്‍ സ്ഥാപിക്കാനൊരുങ്ങി ഗൗതം അദാനി. ഇന്ത്യയെ പ്രതിരോധ രംഗത്ത് ആത്മനിര്‍ഭരത കൈവരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി.
ഇതിനായി തുടക്കത്തില്‍ 35000 കോടി ചെലവഴിക്കും. പ്രതിരോധമേഖലയ്ക്കും ഒപ്പം വിവിധ രൂപത്തിലുള്ള സേവനങ്ങളും സാധനങ്ങളും എത്തിക്കാന്‍ സഹായിക്കുന്ന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ഈ തുക ചെലവഴിക്കും. അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ്, ഭൂട്ടാന്, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്, ശ്രീലങ്ക എന്ന രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ രാഷ്ട്രങ്ങളുള്‍പ്പെടുന്ന തെക്കന്‍ ഏഷ്യന്‍ പ്രദേശത്തെ ഏറ്റവും വലിയ യുദ്ധോപകരണനിര്‍മ്മാണ സംവിധാനമായിരിക്കും ഇത്.
തുടക്കത്തില്‍ 1500 കോടി രൂപ കാണ്‍പൂരില്‍ നിര്‍മ്മാണ സമുച്ചയവും ആധുനിക യുദ്ധോപകരണങ്ങളുടെ വികസനത്തിനും വേണ്ടി മുടക്കും. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച അദാനി ഡിഫന്‍സ് ആന്റ് എയ്റോസ്പേസ് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. 250 ഏക്കറിലാണ് ഈ യുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം ഉയരുക.
ഇവിടെ ചെറുകിട, ഇടത്തരം യുദ്ധോപകരണങ്ങളും ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈലുകളുമാണ് നിര്‍മ്മിക്കുക. ഈ രംഗത്ത് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായിരിക്കും നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടാവുകയെന്ന് അദാനി ഡിഫന്‍സ് ആന്റ് എയ്റോസ്പേസ് സിഇഒ ആശിശ് രാജ് വംശി പറഞ്ഞു. പ്രതിരോധ മേഖലയില്‍ 500 കോടി ഡോളര്‍ കയറ്റുമതി നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരിക്കും ഈ നിര്‍മ്മാണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഒപ്പം ആയുധനിര്‍മ്മാണത്തില്‍ ആത്മനിര്‍ഭരത കൈവരിക്കലും ലക്ഷ്യമാണ്. ഇപ്പോള്‍ 1500 ജീവനക്കാരെ കേന്ദ്രത്തില്‍ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: