Categories: Kerala

ശുചിമുറിയിലെ ടൈല്‍ ഇളിക്കിയെടുത്ത് ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം; പോലീസ് സ്‌റ്റേഷനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണക്കേസ് പ്രതി

മയക്കുമരുന്ന്, കഞ്ചാവ് വിതരണത്തിന് നിരവധി കേസുകള്‍ കുഞ്ഞുമോനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

Published by

തിരുവനന്തപുരം : പോലീസ് സ്‌റ്റേഷനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് മോഷണക്കേസ് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആര്യനാട് സ്വദേശി കുഞ്ഞുമോനാണ് (24) സ്‌റ്റേഷനിലുള്ളില്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. മാലമോഷണ കേസില്‍ കുഞ്ഞുമോനും ഭാര്യയും സഹായിയും കഴിഞ്ഞ ദിവസം അറസ്റ്റിലായതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.  

മയക്കുമരുന്ന്, കഞ്ചാവ് വിതരണത്തിന് നിരവധി കേസുകള്‍ കുഞ്ഞുമോനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കുഞ്ഞുമോന്റെ ഭാര്യയുടെ പേരില്‍ സ്വര്‍ണ്ണം പണയം വെച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി ഭാര്യവീടിന് അടുത്തുള്ള സ്ത്രീയുടെ മാല മോഷ്ടിക്കുന്നതിന് ഇയാള്‍ ആളെ ഏര്‍പ്പാടാക്കുകയായിരുന്നു.  

കുഞ്ഞുമോന്‍ കഞ്ചാവ് നല്‍കിയിരുന്ന രണ്ടുപേകെ മോഷ്ടിക്കാനായി ഏര്‍പ്പാടാക്കിയിരുന്നത്. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പിടിയിലാവുകയും കുഞ്ഞുമോനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ പോലീസ് പിടുകൂടുകയുമായിരുന്നു. ഭാര്യയ്‌ക്കൊപ്പം അറസ്റ്റിലായ കുഞ്ഞുമോന്‍ സ്‌റ്റേഷന്‍ ശുചിമുറിയിലെ ടൈല്‍ ഇളക്കിയെടുത്ത് കൈമുറിച്ച് അത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക