ന്യൂദല്‍ഹി: റിലയന്‍സ് മേധാവി മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെയും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയെയാണ് അംബാനി പിന്തള്ളിയത്. ഏഷ്യയിലെയും ഇന്ത്യയിലെയും രണ്ടാമന് അദാനിയാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിവിലയിലുണ്ടായ വന്‍ വര്‍ധനയാണ് അംബാനിയെ തുണച്ചത്. ഫോബ്സിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അംബാനി ആറാമനാണ്, 104.3ബില്ല്യന്‍ ഡോളര്‍ ആസ്ഥിയാണ് അദ്ദേഹത്തിനുള്ളത്. 6.21 ശതമാനം വളര്‍ച്ചയാണ് സ്വത്തില്‍ (6.1 ബില്ല്യന്‍ ഡോളര്‍) ഉണ്ടായത്. 99.9 ബില്ല്യന്‍ ഡോളറിന്റെ സ്വത്തുമായി അദാനി പട്ടികയില്‍ ഒന്‍പതാമനാണ്. സ്വത്തു വളര്‍ച്ച 0.66 ശതമാനം. കഴിഞ്ഞ അഞ്ചു ദിവസമായി റിലന്‍യസിന്റെ ഓഹരിക്ക് വിപണിയില്‍ മികച്ച വിലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: