ന്യൂദല്‍ഹി: കൈക്കൂലി വാങ്ങി 263 ചൈനീസ് വിസ അധികാരസ്വാധീനം ഉപയോഗിച്ച് കൃത്രിമമായി പുതുക്കി നല്കിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി സിബിഐ കോടതി.
ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. പി. ചിദംബരം കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ആ സ്വാധീനം ഉപയോഗിച്ചാണ് മകന് കാര്‍ത്തി ചിദംബരം വഴിവിട്ട് 263 ചൈനീസ് വിസകള്‍ പുതുക്കി നല്‍കിയത്.
ഈ കേസില്‍ മറ്റുകുറ്റവാളികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്കര്‍ രാമന്, വികാസ് മഖാരിയ എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും റൗസ് അവന്യൂ കോടതി റദ്ദാക്കി.
2011ല്‍ നടന്ന കേസില്‍ ഏറെക്കാലം കഴിഞ്ഞാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വാദിച്ച് കാര്‍ത്തി ചിദംബരത്തെ രക്ഷിക്കാന്‍ കപില്‍ സിബല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. 263 ചൈനീസ് വിസകള്‍ പുതുക്കാന്‍ 50 ലക്ഷം രൂപയാണ് തല്‍വണ്ടി സാബോ പവര്‍ ലി എന്ന പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇടനിലക്കാര്‍ക്ക് കൈക്കൂലിയായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: