ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്രയ്ക്ക് കൊറോണ. കോവിഡ് സ്ഥിരീകരിച്ച കാര്യം പ്രിയങ്കയാണ് ട്വീറ്റ് ചെയ്തത്. വീട്ടില്‍ ക്വറന്റീനിലാണെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും താനുമായി സമ്പര്‍ക്കമുള്ളവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു.
നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും കോവിഡ് പോസിറ്റീവായെന്ന് വെളിപ്പെടുത്തിയിരുന്നു. നാടകീയമായാണ് സോണിയ കോവിഡ് പോസീറ്റീവാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. കോവിഡ് പോസിറ്റീവായതോടെ ക്വാറന്റീനില്‍ കഴിയുകയാണ് സോണിയാഗാന്ധി എന്ന കോണ്‍ഗ്രസ് അറിയിച്ചു.
അതിനാടകീയമായാണ് കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ സോണിയാഗാന്ധി കോവിഡ് പോസിറ്റീവായി എന്ന ട്വീറ്റ് വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ടത്. ‘കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കോവിഡ് പോസിറ്റീവാണ്. അവര്‍ക്ക് അതിവേഗ രോഗശാന്തി നേരുന്നു’ ഇതായിരുന്നു ട്വീറ്റ്.
സോണിയാഗാന്ധിയെയും മകന് രാഹുല്‍ ഗാന്ധിയ്ക്കും ജൂണ്‍ എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയയ്ക്ക് കൊറോണയാണെന്ന് വ്യക്തമാക്കിയതോടെ ജൂണ്‍ 13ന് ഹാജരായാല്‍ മതിയെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: