ന്യൂദല്‍ഹി: അതാണ് മോദി. എല്ലാവരും ഒരേ കാര്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്ത് അദ്ദേഹം ഹൃദയത്തെ തൊടുന്നു. കഴിഞ്ഞ ദിവസം എല്ലാവരും സിവില്‍ സര്‍വ്വീസ് വിജയികളെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു.
പക്ഷെ പ്രധാനമന്ത്രി മോദി കണ്ണീര് വാര്‍ന്ന ഒരു യുവാവിന്റെ ഹൃദയം കണ്ടു. അതിലൊന്നു സ്പര്‍ശിച്ചു. ചണ്ഡീഗഡിലെ പഞ്ചാബ് എഞ്ചിനീയറിങ്ങ് കോളെജില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ രജത് സാംബ്യാല്‍ കഴിഞ്ഞ 10 വര്‍ഷമായി സിവില്‍ സര്‍വ്വീസിന് പരിശ്രമിക്കുകയായിരുന്നു. ആറ് തവണയാണ് സിവില്‍ സര്‍വ്വീസിന് ശ്രമിക്കാന്‍ കഴിയുക. സാംബ്യാലിന്റെ ആറാമത്തെയും അവസാനത്തെയും ശ്രമമായിരുന്നു ഇത്തവണത്തേത് (ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 32 വയസ്സുവരെ ആറ് തവണ ശ്രമിക്കാം. ഒബിസിക്കാര്‍ക്ക് 35 വയസ്സ് വരെ 9 തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാം). പക്ഷെ അഭിമുഖത്തില്‍ സാംബ്യാല്‍ പരാജയമായി. വെറും 11ന് മാര്‍ക്കിന് സാംബ്യാലിന് സിവില്‍ സര്‍വ്വീസ് നഷ്ടമായി. ജമ്മു കശ്മീരിലെ സാംബ സ്വദേശിയാണ് രജത് സാംബ്യാല്‍.
വേദനയോടെ ട്വിറ്ററില്‍ രജത് സാംബ്യാല്‍ പങ്കുവെച്ച കുറിപ്പ് വൈറലായി. “10 വര്‍ഷത്തെ എന്റെ കഠിനാധ്വാനം ചാരമായി കത്തിയമര്‍ന്നു. ആറ് തവണ സിവില്‍ സര്‍വ്വീസിന് ശ്രമിച്ചു. മൂന്ന് തവണ പ്രിലിമില് തോറ്റു. രണ്ട് തവണ മെയിനില്‍ തോറ്റു. ഇന്നലെ എന്റെ അവസാനത്തെ ശ്രമത്തില്‍ ഇന്റര്‍വ്യൂവിന് മാര്‍ക്ക് കുറഞ്ഞതിനാല്‍ തോറ്റു. 11 മാര്‍ക്കിനാണ് പ്രവേശനം നഷ്ടമായത്..എങ്കിലും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും” – ഇതാണ് രജത് സാംബ്യാലിന്റെ കുറിപ്പ്.
ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദി എത്തി. “സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ കഴിയാത്തവരുടെ നിരാശ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഈ യുവാക്കള്‍ ഏത് മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്നവരും ഇന്ത്യയെ അഭിമാനപുളകിതമാക്കാന് പോന്നവരുമാണെന്ന് എനിക്കറിയാം….ഇവര്‍ക്ക് എന്റെ ആശംസകള്‍ ഇതായിരുന്നു മോദിയുടെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: