ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഹിന്ദു കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം. കാണ്‍പൂര്‍ മാര്‍ക്കറ്റിന് സമീപത്തെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്കാരത്തിനെത്തിയവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ബെക്കോന്‍ഗുഞ്ച് മേഖലയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹിന്ദു സ്ഥാപനങ്ങള്‍ നിറഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ അക്രമാസക്തമാകുകയായിരുന്നു. ബിജെപി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചായിരുന്നു പ്രകടനം. സംഭവത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റതായും 16 പേരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വ്യക്തമാക്കി. കണ്ടാല്‍ അറിയാവുന്ന നൂറുപേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആള്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വധഭീഷണികള്‍ ആരംഭിച്ചത്. 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്. ഇത് പോസ്റ്റ് ചെയ്തതോടെ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. നൂപുറിന്റെ തലയ്ക്ക് വിലയിട്ട് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖ്വാസി അബ്ബാസ് രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: