ന്യൂദല്‍ഹി: ഇ-സഞ്ജീവനിയുടെ പ്രധാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി (എബിഡിഎം) വിജയകരമായി സംയോജിപ്പിച്ചതായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (എന്‍എച്ച്എ) പ്രഖ്യാപിച്ചു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സേവനമായ ഇസഞ്ജീവനിയുടെ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (എബിഎച്ച്എ)എളുപ്പത്തില്‍ സൃഷ്ടിക്കാനും നിലവിലുള്ള ആരോഗ്യ രേഖകള്‍, കുറിപ്പടികള്‍, ലാബ് റിപ്പോര്‍ട്ടുകള്‍ മുതലായവ ലിങ്ക് ചെയ്യാനും നിയന്ത്രിക്കാനും ഈ സംയോജനത്തിലൂടെ സാധിക്കും.
ഉപയോക്താക്കള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ഇ-സഞ്ജീവനിയില്‍ ഡോക്ടര്‍മാരുമായി പങ്കിടാന്‍ കഴിയും, ഇത് മികച്ച ക്ലിനിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും പരിചരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും സഹായിക്കും. 22 കോടി എബിഎച്ച്എ ഹോള്‍ഡര്‍മാര്‍ക്ക് ഇ-സഞ്ജീവനി വഴി സൃഷ്ടിച്ച അവരുടെ ആരോഗ്യ രേഖകള്‍ ലിങ്ക് ചെയ്യാനും അവര്‍ക്ക് ഇഷ്ടമുള്ള ഹെല്‍ത്ത് ലോക്കറുകളില്‍ സംരക്ഷിക്കാനും കഴിയും.
ഇസഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം ഇപ്പോള്‍ എബിഡിഎം സംയോജനം പൂര്‍ത്തിയാക്കിയ മറ്റ് 40 ഡിജിറ്റല്‍ ആരോഗ്യ ആപ്ലിക്കേഷനുകളുമായി സംയോജിക്കുന്നു. ഈ ഹെല്‍ത്ത് ടെക് സേവനങ്ങള്‍ ഒരുമിച്ച്, രാജ്യത്തിനായി ശക്തവും പരസ്പര പ്രവര്‍ത്തനക്ഷമവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുവാന്‍ സഹായിക്കുന്നു. എബിഎച്ച്എ സംയോജിത ആപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: https://abdm.gov.in/our-partners.സന്ദർശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: