അക്ഷയ്കുമാര്‍ നായകനായ ചരിത്ര പശ്ചാത്തലമുള്ള സിനിമ സമ്രാട്ട് പൃഥ്വിരാജിന് മികച്ച പ്രതികരണം. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രമാണ് സിനിമ പറയുന്നതെന്നും അക്ഷയ് കുമാര്‍ നടനെന്നുള്ള നിലയ്ക്ക് മികച്ച പ്രകടനം കാഴ്ചവെച്ചതായും സിനിമ കണ്ടിറങ്ങിയ പ്രേഷകര്‍ പ്രതികരിച്ചു. സോനു സൂദ്, സഞ്ചയ് ദത്ത് എന്നിവരും പ്രശംസ പിടിച്ചു പറ്റി.
ആകെ 4950 സ്കീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 3750 രാജ്യത്തിന് പുറത്തുള്ള 1200 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. തമിഴിലും തെലുങ്കിലുമായി 200 സക്രീനുകളിലും പൃഥ്വിരാജ് ഓടുന്നുണ്ട്.
മഹാനായ ഭരണാധികാരി പൃഥ്വിരാജ് ചൗഹാന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ടെലി സീരീസുകളിലൂടെ ശ്രദ്ധേയനായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം. സജ്ജയ് ദത്തും സോനുസൂദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുന്‍ വിശ്വ സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡില്‍ അരങ്ങേറ്റംകുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ലോയ് മെന്‍ഡോന്‍സ, എഹ്സാന്‍ നൂറാനി, ശങ്കര്‍ മഹാദേവന് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: