ന്യൂദല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് വീണ്ടും നോട്ടീസ്. ജൂണ്‍ 13ന് നാഷണല്‍ ഹെറാള്‍ഡിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേകേസില്‍ തന്നെ സോണിയയോട് ഈ മാസം എട്ടിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ വിദേശത്തായതിനാല്‍ ചോദ്യം ചെയ്യാനുള്ള തീയതി നീട്ടി നല്‍കുകയായിരുന്നു. ഈ മാസം രണ്ടിന് രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നാകെ ഹാജരാകാനാണ് ആദ്യ നോട്ടീസില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് താന്‍ വിദേശത്താണെന്ന് ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.
നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമ വിരുദ്ധമായി മറിച്ചു വിറ്റെന്നതാണ് കേസ്. 2015 ല്‍ സുബ്രഹ്മണ്യന് സ്വാമി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡിന്റെ 50 ലക്ഷം രൂപയ്ക്ക് 2000 കോടിയുടെ വസ്തുവകകളും ഒഹരിയും നെഹറു കുടുമ്പം സ്വന്തമാക്കിയെന്നാണ് ആരോപണം. കേസിനെ തുടര്‍ന്ന് 2015ല്‍ പട്യാല ഹൗസ് കോടതിയില്‍ സോണിയയും രാഹുലും ഹാജരായി ജാമ്യം നേടിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: