കൊല്‍ക്കൊത്ത:മമത ബാനര്‍ജിയുടെ പ്രധാന ഗുണ്ടയും വലംകൈയുമായി അനുബ്രത മൊണ്ടാലിനെ പൊരിച്ച് സിബി ഐ. തൃണമൂലിന്റെ പ്രധാന ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും അധോലോക നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന നേതാവാണ് മമതയുടെ വലംകൈയായ അനുബ്രത മൊണ്ടാല്‍. ഇതോടെ തൃണമൂലിന്റെ അധോലോക സാമ്രാജ്യത്തിന്റെ ഉരുക്കുകോട്ട തകര്‍ക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞേക്കും.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അനുകൂലികള്‍ക്ക് നേരെയുണ്ടായ കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബി ഐ അനുബ്രത മൊണ്ടാലിനെ ചോദ്യം ചെയ്യുന്നത്. ഈ അക്രമത്തിന്റെ ഭാഗമായി ബിജെപി അനുഭാവികളായ നിരവധി കുടുംബങ്ങള്‍ നാടു വിട്ട് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോകേണ്ടി വന്നിരുന്നു.
തൃണമൂലിന്റെ ഉരുക്കുകോട്ടയായാണ് അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്. ബിര്‍ഭും ജില്ലയിലെ പ്രസിഡന്റ് കൂടിയാണ് അനുബ്രത മൊണ്ടാല്‍. തുടക്കം മുതലേ ചോദ്യം ചെയ്യാന്‍ വിളിച്ച സിബി ഐയെ എതിര്‍ത്തിരുന്നു. ചോദ്യം ചെയ്യലിന് നോട്ടീസയച്ചപ്പോള്‍ ആരോഗ്യപ്രശ്നം കാരണം 15 ദിവസം അവധി ചോദിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഈ തൃണമൂല്‍ ഗുണ്ടാത്തലവന് സിബി ഐയുടെ മുന്നില്‍ വഴങ്ങേണ്ടി വന്നു. ഏകദേശം അഞ്ച് മണിക്കൂറോളം സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തു. 11.40ന് സിബിഐ ഓഫീസിലെത്തിയ അദ്ദേഹത്തെ വൈകീട്ട് 5.10നാണ് വിട്ടയച്ചത്.
മമതയ്ക്ക് അധികാരത്തുടര്‍ച്ച നേടിക്കൊടുത്ത 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത ചില സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. ബിജെപിയുടെ സജീവപ്രവര്‍ത്തകനായ ഗൗരവ് സര്‍ക്കാരിനെ 2021 മെയ് 2ന് ബിര്‍ഭുമിലെ ഇലംബസാറില്‍ വെച്ച് കൊല ചെയ്തിരുന്നു. അനുബ്രത മൊണ്ടാലിന്റെ മൊഴിയെടുത്ത ശേഷം കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ കൂടി മൊഴി എടുക്കാനുണ്ട്. നേരത്തെ ഇദ്ദേഹത്തെ പശുക്കള്ളക്കടത്തിന്റെ പേരിലും ചോദ്യം ചെയ്തിരുന്നു.
കല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പാനന്തര അക്രമത്തെക്കുറിച്ച് സിബി ഐ അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബി ഐയെ ഏല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: