കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ കെ.വി. തോമസിന്റെ വീടിനു മുന്നില്‍ തിരുത മീനുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. തിരുത മീനുമായി കെ.വി. തോമസിന്റെ വീടിന് മുന്നില്‍ എത്തിയ പ്രവര്‍ത്തകര്‍ കെ.വി. തോമസിന്റെ ചിത്രം കത്തിക്കുകയും ചെയ്തു.
തൃക്കാക്കരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയമുറപ്പിച്ചതോടെ കെ.വി. തോമസിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. പടക്കം പൊട്ടിച്ചും മറ്റും ആഹ്‌ളാദപ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ കെ.വി. തോമസിന്റെ നിലപാടില്‍ പ്രതിഷേധ പ്രകടനവും നടത്തി. കെ.വി. തോമസ് ഇടത് മുന്നണിക്ക് ഒരു ഗുണവും തൃക്കാക്കരയില്‍ സമ്മാനിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുത്തത് മുതല്‍ കെ.വി. തോമസിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. സ്ഥാനമാനങ്ങള്‍ കൈപ്പറ്റി പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വരികയും ഇടത്പക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാം നല്‍കിയ പാര്‍ട്ടിയെ കെ.വി. തോമസ് ചതിച്ചുവെന്ന വികാരമായിരുന്നു പ്രവര്‍ത്തകര്‍ക്ക്.
അതേസമയം തെരഞ്ഞെടുപ്പില്‍ കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്ന് കെ.വി. തോമസ് പ്രതികരിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.വി. തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അനുകൂലിക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: