ചെന്നൈ: അറുപതു വര്‍ഷം മുന്‍പ് ചുഴലിക്കൊടുങ്കാറ്റും കടലാക്രമണവും ചേര്‍ന്ന് വിഴുങ്ങിയ ധനുഷ്ക്കോടി എന്ന സമുദ്രഗ്രാമത്തിന് പുതുജീവന്‍ പകരാന്‍ ഒരുങ്ങുകയാണ് റെയില്‍വെ. 1964ലെ സുനാമിയില്‍ തകര്‍ന്നടിഞ്ഞ അവിടേക്ക് പണ്ടുണ്ടായിരുന്ന നശിച്ച് മണ്ണടിഞ്ഞ പതിനെട്ടു കിലോമീറ്റര്‍ റെയില്‍പ്പാത പുനസ്ഥാപിക്കുകയാണ് ലക്ഷ്യം. 733 കോടിയുടെ പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് തുടങ്ങി. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. 76 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പദ്ധതി വേഗത്തിലാക്കാനാണ് റെയില്‍വെയുടെ ശ്രമം. 18 കിലോമീറ്ററില്‍ 13 കിലോമീറ്ററിലും ഉയരത്തില്‍ കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് തൂണുകളിലാകും പാത പണിയുക. വിനോദസഞ്ചാര, മത പ്രധാന്യമുള്ള സ്റ്റേഷനാകും ധനുഷ്ക്കോടി. പണ്ട് തകര്‍ന്നടിഞ്ഞ പാളത്തിന്റെയും സ്റ്റേഷന്റെയും അവശിഷ്ടങ്ങള്‍ ധനുഷ്കോടിയില്കാണാം.
രാമേശ്വരം സ്റ്റേഷനും വികസിപ്പിക്കും. പാമ്പന്‍ ദ്വീപിന്റെ തെക്കേയറ്റത്താണ് ധനുഷ്ക്കോടി. 64വരെ പ്രശസ്തമായ ഒന്നായിരുന്നു ധനുഷ്ക്കോടി റെയില്‍വെ സ്റ്റേഷന്. സുനാമിയില്‍ പാമ്പന്‍ പാലം ഒലിച്ചുപോയി, അക്കൂട്ടത്തില്‍ ഒരു ട്രെയിനും. നൂറു കണക്കിനാള്‍ക്കാരാണ് അന്ന് മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: