കൊട്ടാരക്കര: ബിഎച്ച്എസ്, ജിഎച്ച്എസ്, ടൗണ്‍ യുപണ്ടിഎസ് എന്നീ മൂന്ന് സ്‌കൂളിലെയും കുട്ടികള്‍ കടന്നുപോകുന്ന കൊട്ടാരക്കര ഹൈസ്‌കൂള്‍ ജങ്ഷനില്‍ അപകട സൂചന ബോര്‍ഡുകള്‍ ഇല്ലാത്തതു രക്ഷകര്‍ത്താക്കളെ ആശങ്കയിലാക്കുന്നു.
ടിബി ജങ്ഷനില്‍ നിന്നും ചീറിപാഞ്ഞെത്തുന്ന വാഹനങ്ങള്‍ കൊടും വളവു കഴിഞ്ഞെത്തുന്നത് ബോയ്‌സ് സ്‌കൂളിന്റെ കവാടത്തിലാണ്. ഇത് വഴി ധാരാളം സ്‌കൂള്‍കുട്ടികളാണ് കടന്നുപോകുന്നത്. വാഹനത്തിലെ െ്രെഡവര്‍ക്ക് ഇവരെ പെട്ടെന്ന് കാണാന്‍ സാധിക്കാത്ത തരത്തിലാണ് ഈ വളവ്. അതിനാല്‍തന്നെ അപകട സാധ്യത വളരെ കൂടുതലാണ്. സ്‌കൂള്‍ കവാട പരിസരത്ത് പോലീസ് പിടിച്ചിടുന്ന വലിയ വാഹനങ്ങള്‍ വിദ്യാര്‍ഥികളുടെ റോഡിലേക്കുള്ള കാഴ്ചയെ മറയ്‌ക്കുന്ന തരത്തിലാണെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
കൂട്ടം കൂടിയും അശ്രദ്ധയോടെയുമാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ നിലവില്‍ പോലീസ് എയ്ഡ് സംവിധാനം ഇല്ല. മൂന്ന് സ്‌കൂളുകളിലായി ഏകദേശം 3000 കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂള്‍ പരിസരത്ത് വാഹന വേഗത നിയന്ത്രിക്കാനുള്ള സംവിധാനം അടിയന്തിരമായി സ്ഥാപണ്ടിക്കണമെന്നാണ് ആവശ്യം. അപകട സൂചന, സ്‌കൂള്‍ സൂചന ബോര്‍ഡുകളും അത്യാവശ്യമാണ്. കുട്ടികളെ റോഡ് മുറിച്ചു കടക്കുന്നതിനും വാഹനങ്ങളെ നിയന്ത്രിക്കാനും പോലീസ് സഹായം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: