തിരുപ്പതി: ഭാര്യയെ കൊന്ന് തടാകത്തില്‍ താഴ്ത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍.തിരുപ്പതി വെങ്കടാപുരം കോളനിയില്‍ താമസിക്കുന്ന വേണുഗോപാലാണ് (30) പിടിയിലായത്.ഇയാളും ഭാര്യയും തമ്മില്‍ പിണക്കത്തിലായിരുന്നു. എന്നാല്‍ ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ് സ്നേഹത്തോടെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അടിച്ചു കൊല്ലുകയായിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിനാണ് കൊല നടന്നത്.ചെന്നൈയില്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വേണുഗോപാലിന്റെയും പത്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി.ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.തുടര്‍ന്ന് യുവതി ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും, സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.പോലീസ് ഇടപെടലില്‍ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായതിനാല്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചു.എന്നാല്‍ വീണ്ടും വേമുഗോപാല്‍ പീഡനം തുടര്‍ന്നു.സഹിക്കവയ്യാതെ പത്മ വീണ്ടും സ്വന്തം വീട്ടിലെത്തി.
ജനുവരി അഞ്ചിന് ഇയാള്‍ വീട്ടില്‍ വരുകയും മേലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിലെന്ന് നല്കിയ ഉറപ്പില്‍ പത്മ വീണ്ടും ഇയാളുടെ ഒപ്പം വീട്ടിലെത്തി.തുടര്‍ന്ന് ഇയാള്‍ പത്മയെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി അടുത്തുളള തടാകത്തില്‍ നിക്ഷേപിച്ചു.പിന്നീട് പത്മയുടെ ഫോണില്‍ നിന്ന് പത്മയുടെ മാതാപിതാക്കള്‍ക്ക് ഹൈദരാബാദിലേക്ക് പോകുന്നു എന്ന് മെസേജ് അയച്ചു.നിരന്തരം സന്ദേശങ്ങള്‍ അയക്കുന്ന മകളെ വിളിച്ചിട്ട് കിട്ടാതായതോടെ അവര്‍ പോലീസില്‍ പരാതി നല്കി.തിരുപ്പതിയിലും, ഹൈദരാബാദിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പോലീസ് വേണുഗോപാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.ഇയാള്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് വെങ്കടാപുരം തടാകത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എഎസ്പി മുരളി കൃഷ്ണ പറഞ്ഞു.പത്മയെ ബന്ധുക്കളുടെ സാന്നിദ്ധത്തിലാണ് അടിച്ചുകൊന്നത്.ഇതിനാല്‍ വേണുഗോപാലിന്റെ മാതാപിതാക്കളേയും ബന്ധുക്കളെയും പ്രതി ചേര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: