ഗാന്ധിനഗര്‍: ഹാര്‍ദിക് പട്ടേലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയില്‍ ചേരുന്നു. സാമ്പത്തിക വിദഗ്ധയായ ശ്വേത മണിനഗറില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവര്‍ മത്സരിച്ചിരുന്നു. ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
കഴിഞ്ഞമാസമാണ് ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇവര്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധി നഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പാട്ടീലാണ് ഹാര്‍ദ്ദിക്കിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും ഹാര്‍ദിക് പറഞ്ഞു. ഇന്ന് രാവിലെ സ്വന്തം വസതിയില്‍ ഗോ പൂജ നടത്തിയ ശേഷമാണ് ഹാര്‍ദിക് ബിജെപിയില്‍ ചേരാന്‍ സംസ്ഥാന ആസ്ഥാനത്തേയ്ക്ക് എത്തിയത്.
ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം തുറന്ന വാഹനത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷന്‍ സ്വീകരിക്കുകയായിരുന്നു. ഇനി മോദിയുടെ കീഴില്‍ എളിയ പോരാളിയായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ജ്ജീവമായിക്കഴിഞ്ഞു. പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ട് വരാന്‍ പ്രത്യേകം ക്യാംപയില്‍ തുടങ്ങുമെന്നും ഹാര്‍ദ്ദിക് പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഹാര്‍ദിക് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. ദേശീയ താത്പ്പര്യവും, സമൂഹിക താത്പ്പര്യവും പരിഗണിച്ച് താന്‍ പുതിയ അധ്യായം ആരംഭിക്കാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും കീഴില്‍ ബിജെപിയുടെ സൈനികനായി പ്രവര്‍ത്തിക്കുമെന്നും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: