തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ ഫലമായി നമ്മുടെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും പെണ്മക്കളുടെയും ജീവിതം സുഗമമായെന്നും രാജ്യത്തിന്റെ പുരോഗതിയില്‍ അവര്‍ വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
‘കഴിഞ്ഞ 8 വര്‍ഷമായി സ്ത്രീ ശക്തിയുടെ ശാക്തീകരണത്തില്‍ ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നു. തുടക്കം മുതല്‍ തന്നെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് മുന്‍ഗണന നല്കി. അതിന്റെ ഫലമായി നമ്മുടെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും പെണ്മക്കളുടെയും ജീവിതം എളുപ്പമായി. രാജ്യത്തിന്റെ ഉന്നമനത്തില്‍ അവര്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: