മദ്രസകളെ സര്‍ക്കാര്‍ നിരീക്ഷിക്കണം
ഇതര മതവിശ്വാസങ്ങള്‍ മാത്രമല്ല ആധുനിക ജനാധിപത്യ നീതിന്യായ വ്യവസ്ഥകളും അനിസ്ലാമികമാണെന്ന് പ്രഖ്യാപിക്കുന്ന ആശയ പാരമ്പര്യത്തില്‍ നിന്നാണ് കേരളത്തില്‍ മത ഭീകര സംഘടനകള്‍ രൂപം കൊള്ളുന്നത്. ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യം ജിഹാദ് ആണെന്നും ആശയസമരവും സായുധസമരവും ഒരുമിച്ചാണ് ഇസ്ലാമികവത്കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്നുമുള്ള തീവ്രവാദ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളിലൂടെ ആഗോള ഇസ്ലാം മതഭീകരത കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. അല്‍ഖ്വയ്ദ മുതല്‍ ഐഎസ് വരെയുള്ള സംഘടനകളുടെ പിന്‍ബലത്തില്‍ നിരവധി മത തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
കേരളത്തില്‍ നിന്നും ഭീകരവാദ സംഘടനകളിലേക്ക് യുവതീയുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദ ആശയങ്ങള്‍ക്ക് അടിമകളായ അഞ്ഞൂറോളം യുവാക്കളെ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ച് കണ്ടെത്തി അവര്‍ക്ക് കൗണ്‍സലിങ്ങും മറ്റും നല്കി തിരികെ ദേശീയ ധാരയിലേക്ക് കൊണ്ടുവന്നു എന്ന് അതിന് നേതൃത്വം കൊടുത്ത മുഹമ്മദ് യാസീന്‍ ഐപിഎസ് വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്. പോലീസ് സേനയുള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസില്‍ ‘പച്ചവെളിച്ചം’ എന്ന പേരില്‍ സ്ലീപ്പിങ് സെല്‍ പ്രവര്‍ത്തിക്കുന്നതും പോലീസിലും ഫയര്‍ഫോഴ്സിലും തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതും ഇതിനകം തെളിയിക്കപ്പെട്ട വസ്തുതകളാണ്. കൊലപാതക ഗൂഢാലോചനയിലും രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിലും ഭീകരര്‍ക്ക് പരിശീലനം നല്കുന്നതിലുമൊക്കെ ഇവരുടെ പങ്കാളിത്തം കേരളത്തില്‍ തീവ്രവാദികളുടെ ആഴത്തിലുള്ള വേരോട്ടം വ്യക്തമാക്കുന്നു.
ആലപ്പുഴയിലെയും പാലക്കാട്ടെയും കൊലപാതകങ്ങള്‍ കേരളമിന്നെത്തി നില്ക്കുന്ന ഭയാനക സാഹചര്യം വ്യക്തമാക്കുന്നു. ജിഹാദിന്റെ മാര്‍ഗ്ഗത്തിന് തടസ്സമാവുന്ന ആരെയും ഉന്മൂലനം ചെയ്യുമെന്നും അത് അല്ലാഹു അനുവദിച്ചു പ്രോത്സാഹിപ്പിക്കുന്ന ധീരകൃത്യം ആണെന്നും ഉറച്ചുവിശ്വസിക്കുന്ന യുവാക്കളെ സൃഷ്ടിക്കാന്‍ ഇസ്ലാമിക മതപാഠശാലകള്‍ വലിയ പങ്കാണ് കേരളത്തില്‍ വഹിച്ചു കൊണ്ടിരിക്കുന്നത്.
വിശ്വാസി എന്നും അവിശ്വാസി എന്നും ലോകത്തെ വിഭജിക്കുന്ന ആശയങ്ങള്‍ കുരുന്നുമനസ്സുകളില് മുളപ്പിക്കുന്നത് ഇത്തരം മദ്രസകളാണ്. ഇതിന്റെ ഉദാഹരണങ്ങളാണ് എസ്ഡിപിഐ നേതൃത്വം കൊടുക്കുന്ന പള്ളിയില്‍ നിന്നും പാലക്കാട് ശ്രീനിവാസന് വധത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതും ആ പള്ളിയിലെ ഇമാം അറസ്റ്റ് ചെയ്യപ്പെടുന്നതും. മര്യാദയ്ക്ക് ജീവിക്കാനും അല്ലെങ്കില്‍ മരണാനന്തര ക്രിയകള്‍ക്ക് വേണ്ടിവരുന്ന അരിയും മലരും കുന്തിരിക്കവും വീട്ടില്‍ വാങ്ങി സൂക്ഷിക്കുവാനും ആലപ്പുഴയില്‍ പോ
പ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ ഒരു ബാലന് മുദ്രാവാക്യം വിളിച്ചത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
മദ്രസകള്‍ മത ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളായാണ് പ്രവര്‍ത്തിച്ചുവരുന്നത്. മദ്രസകളിലെ സിലബസ് നിരീക്ഷണ വിധേയമാക്കണം. ദേശീയ വീക്ഷണത്തോടെയുള്ള സമഗ്രമായ സിലബസ് പരിഷ്കരണവും അത്യാവശ്യമാണ്. ഭീകരവാദം പഠിപ്പിക്കുന്ന മുഴുവന്‍ മദ്രസകള്‍ക്കു നല്കുന്ന ഗ്രാന്റുകളും സാമ്പത്തിക ആനുകൂല്യങ്ങളും നിര്‍ത്തലാക്കണം. അവയ്ക്ക് എതിരെ നിയമ നടപടികള്‍ കൈക്കൊള്ളണം. എസ്ഡിപിഐ, പിഎഫ്ഐ, പിഡിപി, ജമാ അത്തെ ഇസ്ലാമി, തുടങ്ങിയ സംഘടനകളുടെയും നേതാക്കളുടെയും സാമ്പത്തിക സ്രോതസ്സുകളും സ്വര്‍ണം, മയക്കുമരുന്ന്, കള്ളക്കടത്തുകളിലൂടെ വാങ്ങിക്കൂട്ടിയ മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷണ വിധേയമാക്കണം.
ലൗജിഹാദും മതംമാറ്റവും നിയമം മൂലം തടയണം
ഇസ്ലാമിന്റെ ജിഹാദെന്ന തീവ്രമത ചിന്ത ഇന്ന് ആഗോളതലത്തില്‍ വ്യത്യസ്ത ഭാവങ്ങള്‍ ആര്‍ജിച്ചിരിക്കുകയാണ്. ഭാരതത്തില്‍ അതിന്റെ ഏറ്റവും വലിയ പരീക്ഷണശാല കേരളമാണ്.
ലൗ ജിഹാദ് അതിന്റെ മറ്റൊരു രൂപമാണ്. ഇതിനുപിന്നില്‍ ആഗോള ഭീകരതയുടെയും വിശ്വാസ പരിവര്‍ത്തനത്തിന്റേയും അംശങ്ങളാണുള്ളത്. ഇവിടെ ജിഹാദിന്റെ ആയുധം പ്രണയമാണ്. മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളേയും വീട്ടമ്മമാരെയും കപടസ്നേഹത്തില്‍ കുടുക്കി അതുവഴി ഇസ്ലാമിക സമൂഹത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
സ്കൂളുകള്‍, കോളജുകള്‍, ജോലി സ്ഥലങ്ങള്‍ ഒക്കെ ഈ ജിഹാദി പ്രവര്‍ത്തനങ്ങളുടെ മേഖലകളാണ്. ആണ്‍കുട്ടികളേയും പ്രണയക്കുരുക്കുകള്‍ ഒരുക്കാന്‍ പരിശീലനം ലഭിച്ച മുസ്ലിം പെണ്‍കുട്ടികളേയും ഉപയോഗിക്കുകയാണ് ഈ തന്ത്രത്തിന്റെ അടിസ്ഥാനഘടകം. പ്രവാചകന്റെ മഹത്വവും വിശുദ്ധ ഗ്രന്ഥത്തിലെ പ്രാമാണിക ചിന്തകളും പെണ്‍കുട്ടികളില്‍ പ്രവേശിപ്പിച്ച് മസ്തിഷ്ക ശോഷണം വരുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ മതചിന്തയില്‍ അകപ്പെട്ടു പോകുന്നവര്‍ പലരും വിവാഹശേഷം ഇസ്ലാമിക ചാവേറുകളുടെ ഒപ്പം പോയി സ്വയം ഹോമിക്കപ്പെടുന്നു. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും ലൗ ജിഹാദിനിരയായ പെണ്‍കുട്ടികളുടെ എണ്ണം പതിനയ്യായിരത്തിലധികം വരും. ഇങ്ങനെ മതം മാറ്റുന്നവരില്‍ ഭൂരിപക്ഷവും രാജ്യം വിടുന്നു. അവരെ കാത്തിരിക്കുന്നത് സിറിയയിലേയും മറ്റും ജിഹാദി ചാവേറുകളും അവരുടെ ലൈംഗിക അരാജകത്വവുമാണ്.
ഭാരതത്തില്‍ ആകെയും കേരളത്തില്‍ പ്രത്യേകിച്ചും അനിയന്ത്രിതമായി മുന്നേറുന്ന ഈ വിപത്ത് സമൂഹത്തില്‍ അരാജകത്വവും അസന്തുലിതാവസ്ഥയും സൃഷ്ടിച്ചുകഴിഞ്ഞു. ലൗ ജിഹാദിനൊപ്പം ആസൂത്രിത മതഭീകരതയുടെ ഇതര തത്വങ്ങളും കൂടിച്ചേരുകയാണിന്ന്. ഇത് നാളത്തെ കേരളത്തിന്റെ പൈതൃക സാംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കും.
കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ട് ഇസ്ലാമിക മത ഭീകരത, സൃഷ്ടിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലൗ ജിഹാദുകളും അതുവഴിയുള്ള മതപരിവര്‍ത്തനവും നിയമ നിര്‍മ്മാണം നടത്തി തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: