Categories: Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് 1370 പേര്‍ക്ക് രോഗബാധ, നാല് മരണം; മുംബൈയിലും കൊറോണ കൂടുന്നു

ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലായിരുന്നു. അതേസമയം, മുംബൈയിലും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം നഗരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 506 പുതിയ കോവിഡ് കേസുകളാണ്.

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ ഇന്നും വര്‍ധനവ്. ഇന്ന് 1,370 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകള്‍ 6,129 ആയും വര്‍ധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. 8.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.  

ഇന്നലെ കേരളത്തില്‍ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകള്‍ ക്രമമായി ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പറഞ്ഞത്.

ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലായിരുന്നു. അതേസമയം, മുംബൈയിലും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം നഗരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 506 പുതിയ കോവിഡ് കേസുകളാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by