കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി രാജിവെച്ചു. ട്വിറ്ററിലൂടെയാണ് അദേഹം രാജികാര്യം അറിയിച്ചത്. അദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്. ജനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. പുതിയ അധ്യായത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് ഗാംഗുലി പറഞ്ഞു. ഒരു വര്‍ഷംകൂടി കാലാവധി ഉള്ളപ്പോഴാണ് ഗാംഗുലി എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
സൗരവ് ഗാംഗുലി അധ്യക്ഷനായ ഭരണസമിതിക്ക് മൂന്ന് വര്‍ഷം അധികാരത്തില്‍ തുടരാനാവുന്നതാണ്. എതിരില്ലാതെയാണ് ബിസിസിഐ പ്രസിഡന്റായി ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടത്. പൊതുസമ്മതനായി തെരഞ്ഞെടുക്കപ്പെട്ടാലും അല്ലെങ്കിലും വലിയ ഉത്തരവാദിത്വമാണ് ലഭിക്കുന്നതെന്ന് അന്നു അദേഹം പറഞ്ഞിരുന്നു. ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഗനൈസേഷനാണ് ഇത്. ശക്തികേന്ദ്രമാണ് ഇന്ത്യ. പ്രസിഡന്റാവുമെന്ന് ഞാന്‍ കരുതിയില്ലെന്നും ഗാംഗുലി അന്നു പറഞ്ഞിരുന്നു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തിയെഴുതപ്പെട്ടത്. ഒരു കാലത്ത് ഒത്തുകളി വിവാദങ്ങളിലും കോഴ ആരോപണങ്ങളിലും മുങ്ങിത്താണിരുന്ന ടീം ഇന്ത്യയെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച വീര നായകനായിരുന്നു ഗാംഗുലി. അദേഹം ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും ആവേശത്തോടെയാണ് അരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: