ന്യൂദല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ പരിഗണിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ഇടപെട്ട് അതില്ലാതാക്കിയെന്ന് വിമര്‍ശനവുമായി പി.ജെ. കുര്യന്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന സത്യത്തിലേക്കുള്ള സഞ്ചാരമെന്ന പുതിയ പുസ്തത്തിലൂടെയാണ് ഇത്തരത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പി.ജെ. കുര്യന്റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് സുഹൃത്തുക്കള്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.
കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വ നിരയില്‍ നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള വ്യക്തി അധികാരത്തില്‍ വരണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് പി.ജെ. കുര്യന്. രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന അദ്ദേഹം ജി23 നേതാക്കളെ പിന്തുണയ്ക്കുന്നുമുണ്ട്.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിച്ചിരുന്നു. ഇക്കാര്യം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി നേരില്‍ കണ്ട് അറിയിക്കുകയും, തുടര്‍ ചര്‍ച്ചകള്‍ക്കായി തന്നോട് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപരാഷ്ട്രപതിയായി തന്നെ കൊണ്ടുവരാന്‍ മോദിക്ക് താത്പ്പര്യമുള്ളതായി നഖ്വി രണ്ട് തവണ അറിയിച്ചിരുന്നു. ഇക്കാര്യം നഖ്വിയുടെ പുസ്തകത്തിലും പരാമര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകളാണ് ഇതെല്ലാം ഇല്ലാതായത്. വെങ്കയ്യ നായിഡു ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ പി.ജെ. കുര്യന് ഉപരാഷ്ട്രപതിയാകേണ്ട ആളാണെന്നും പ്രസംഗിച്ചിരുന്നു. രാജ്യസഭയില്‍ കുര്യന് ഉണ്ടാവണമായിരുന്നു, രാജ്യസഭാ ചെയര്‍മാനാവേണ്ടിയിരുന്ന ആളാണ് അദ്ദേഹമെന്നായിരുന്നു വെങ്കയ്യ നായിഡു അറിയിച്ചത്. ഈ സദസ്സില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു.
എന്നാല്‍ ഈ പ്രസംഗം രാഷ്ട്രീയ ആയുധമാക്കി ഉമ്മന്‍ ചാണ്ടി തനിക്കെതിരെ ഉപയോഗിക്കുകായയിരുന്നു. പ്രസംഗം ഗാന്ധി കുടുംബത്തിന്റെ മുന്നിലേക്ക് എത്തിച്ച് അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താന്‍ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അത് നഷ്ടപ്പെടുത്തി. തനിക്ക് വേണ്ടി സംസാരിക്കാമെന്ന് രമേശ് ചെന്നിത്തല വാക്ക് നല്‍കിയെങ്കിലും പിന്ന്ീട് ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കുര്യനെ ഒഴിവാക്കാനായി രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് ഇങ്ങോട്ട് നിര്‍ബന്ധിച്ച് തരികയായിരുന്നുവെന്ന് ജോസ് കെ. മാണി വെളിപ്പെടുത്തിട്ടുണ്ട്. തങ്ങളുമൊരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ഒരു രാജ്യസഭാ സീറ്റ് ഇങ്ങോട്ട് വാഗ്ദാനം ചെയ്യുമ്പോള്‍ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞതായും കുര്യന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
എ.കെ. ആന്റണിയും തനിക്ക് വേണ്ടി ഇടപെട്ടില്ല. അതേസമയം രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയം ആണെന്നും അതില്‍ വിമര്‍ശിക്കുന്നുണ്ട്. രാഹുലിന് പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളേയും യുവ നേതാക്കളേയും ഒരേ പോലെ ഒപ്പം നിര്‍ത്തുന്നതില്‍ രാഹുല്‍ പരാജയമാണെന്നും കുര്യന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: