എല്ലാ കാറുകളിലും ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി. ഇന്ത്യന്‍ റോഡുകളിലെ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. എന്നാല്‍ ചെറിയ കാറുകളില്‍ ആറു എയര്‍ബാഗുകള്‍ എന്നത് സാമ്പത്തികമായി പ്രയോഗികമല്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ചെറിയ കാറുകള്‍ വില്‍ക്കുന്ന കമ്പനിക്ക് വലിയ തിരിച്ചടിയാണ്. കാര്‍ വാഹന വിപണിയില്‍ ഇത് ഇടിവ് സൃഷ്ടിക്കുമെന്നും മാരുതി സുസുക്കി ചെയര്മാന് ആര് സി ഭാര്‍ഗവ പറഞ്ഞു. ആറു എയര്‍ബാഗുകള്‍ നിര്ബന്ധമാക്കുന്നത്തോടെ വാഹന വിലയില്‍ 25000 രുപയിലേറെ വര്‍ധനവുണ്ടാകും. ഇതിന്റെ ഭാഗമായി വാഹന വിലയും ഉയരും അത് ഉപയോക്താകള്‍ക്ക് താങ്ങാവുന്നതിലും വലുതായിരിക്കുമെന്നും അദേഹം പറഞ്ഞു.
ബിഎസ് 6 എമിഷന്‍ റൂള്‍ പോലെയുള്ള നിരവധി നിയന്ത്രണ മാനദണ്ഡങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെറുകാറുകളുടെ വില വര്‍ധിപ്പിക്കേണ്ടിവന്നു. അടുത്ത കാലത്ത്, വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും വ്യവസായത്തിലുടനീളമുള്ള വാഹനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമായി. വിലക്കയറ്റം ഇരുചക്രവാഹന ഉടമകളെ ഫോര്‍ വീലറിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും. ഇന്ത്യയിലെ മെട്രോ ഇതര നഗരങ്ങളില്‍ ഇത് വലിയ വിപണി ഇടിവിനു കാരണമാകുമെന്നും മാരുതി വ്യക്തമാക്കി.
ഇന്ത്യയിലെ ഫോര്‍ വീലര്‍ വിഭാഗത്തില്‍ ചെറുകാറുകളുടെ ശ്രേണിയില്‍ മുന്നിലാണ് മാരുതി സുസുക്കി. ആള്‍ട്ടോ, വാഗന്‍ആര്‍, സ്വീവ്സ്റ്റ്, ബലേനൊ, സെലെറിയോ, എസ്പ്രസ്സൊ തുടങ്ങിയ കാറുകള്‍ ഇതിന് ഉദാഹരണമാണ്. ഇതില്‍ കുറഞ്ഞത് നാല് കാറുകളെങ്കിലും മിക്കവാറും എല്ലാ മാസവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളായി ഇടംപിടിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതി സുസുക്കിക്ക് 70 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. ഹ്യുണ്ടായ് മോട്ടോര്‍, ടാറ്റ മോട്ടോഴ്സ്, ഹോണ്ട, റെനോ എന്നിവരാണ് ഈ സെഗ്മെന്റിലെ മുന്നില്‍ നില്ക്കുന്ന മറ്റ് കമ്പനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: