കണ്ണൂര്‍: ഭീകരവാദത്തിനെതിരായ വെല്ലുവിളി കേരളീയ സമൂഹം ഏറ്റെടുക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ എന്‍ഡിഎയോടൊപ്പം അണിനിരക്കുന്ന പുതിയ രാഷ്ട്രീയമാണ് ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പ് ഫലം ഭാവികേരളത്തിന്റെ രാഷ്ട്രീയ ദിശാസൂചികയായിരിക്കും.
ജനവിധി മതഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായിട്ടായിരിക്കും. ഭീഷണിയായിത്തീരുന്ന മതഭീകരവാദത്തെ അനുകൂലിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ഒരു ഭാഗത്തും മതഭീകരവാതത്തെ ചെറുക്കുന്ന എന്‍ഡിഎ ഒരു ഭാഗത്തുമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. യുഡിഎഫിനും എല്‍ഡിഎഫിനും നല്കുന്ന ഓരോ വോട്ടും അരിയും മലരും കുന്തിരിക്കവും വാങ്ങിക്കാതിരിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കുള്ള വോട്ടായിമാറുമെന്ന തിരിച്ചറിവ് സമാധാന കാംക്ഷികള്‍ക്കുണ്ട്. പി.സി. ജോര്‍ജ് സംവദിച്ചത് ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തെയും അമര്‍ഷത്തെയുമാണ്. അതുകൊണ്ടാണ് തൃക്കാക്കരയിലെ ജനങ്ങള്‍ പി.സി. ജോര്‍ജിനെ കേള്‍ക്കാനെത്തിയത്.
അരാഷ്ട്രീയവും അശ്ലീലവും വര്‍ഗീയതയുമാണ് ഇടതു വലതു മുന്നണികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പി. സി. ജോര്‍ജിന്റെ അറസ്റ്റ് മുസ്ലീം വോട്ട് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത് മുസ്ലീം സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഗുരുവായൂരപ്പനെയും യേശുവിനെയും അപമാനിച്ച പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിണറായി തയ്യാറായില്ല. വര്‍ഗീയത ഇളക്കിവിടാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫും വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫും ശ്രമിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ മതഭീകരവാദികള്‍ക്ക് പ്രേരണയായത് മുഖ്യമന്ത്രിയൂടെയും വി.ഡി. സതീശന്റെയും നിലപാടുകൊണ്ടാണ്.
ഇപ്പോള്‍ ഇവിടെ വളര്‍ന്ന് വരുന്നത് യാസിന് മാലിക്കുമാരും അജ്മല്‍ കസബുമാരാണ്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനത്തില്‍ മന്ത്രി എം.വി. ഗോവിന്ദന് മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും പ്രസംഗിച്ചത് ഭരണഘടനാ ലംഘനമാണ്. സമ്മേളനത്തെ കേന്ദ്രവിരുദ്ധ പ്രചാരണത്തിന്റെ വേദിയാക്കി മാറ്റിയത് ശരിയല്ല, അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: