Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇതുവരെയുള്ള (31 മെയ്) മുഴുവന്‍ ജി.എസ്.ടി നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു; കേരളത്തിന് 5693 കോടി

86,912 കോടി രൂപ അനുവദിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് 2022 മേയ് വരെയുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കികഴിഞ്ഞു;

Janmabhumi Online by Janmabhumi Online
Jun 1, 2022, 08:52 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

 

 

സംസ്ഥാനങ്ങള്‍ക്ക് 2022 മെയ് 31 വരെ നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ മുഴുവന്‍ തുകയുമായ 86,912 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചു. സംസ്ഥാനങ്ങളെ അവരുടെ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നതിനും അവരുടെ പരിപാടികള്‍ പ്രത്യേകിച്ച് സാമ്പത്തികവര്‍ഷത്തിലെ മൂലധന ചെലവുകള്‍ വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ജി.എസ്.ടി നഷ്ടപരിഹാര ഫണ്ടില്‍ ഏകദേശം 25,000 കോടി രൂപ മാത്രമേയുള്ളവെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ബാക്കി തുക കേന്ദ്രത്തിന് സെസ് പിരിച്ചെടുക്കുന്നതിന് ശേഷിയുള്ള സ്വന്തം വിഭവങ്ങളില്‍ നിന്നാണ് അനുവദിക്കുന്നത്.

ചരക്ക് സേവന നികുതി രാജ്യത്ത് 2017 ജൂലായ് 1,മുതലാണ് രാജ്യത്ത് നിലവില്‍ വന്നത്. 2017-ലെ ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകള്‍ (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) അനുസരിച്ച് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുണ്ടാകുന്ന വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്, ചില ചരക്കുകള്‍ക്ക് സെസ് ചുമത്തുകയും ശേഖരിക്കുന്ന സെസ് തുക നഷ്ടപരിഹാര ഫണ്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. 2017 ജൂലൈ 1 മുതല്‍ ഈ നഷ്ടപരിഹാര ഫണ്ടില്‍ നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്.

2017-18, 2018-19 കാലയളവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ദ്വൈമാസ ജി.എസ്.ടി നഷ്ടപരിഹാരം നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് കൃത്യസമയത്ത് അനുവദിച്ചിരുന്നു. സംസ്ഥാനങ്ങളുടെ സംരക്ഷിത വരുമാനം 14%ത്തിന്റെ സംയുക്ത വളര്‍ച്ചയില്‍ വളരുമ്പോള്‍ സെസ് പിരിവ് അതേ അനുപാതത്തില്‍ വര്‍ദ്ധിക്കാത്തതിനാലും, കോവിഡ്19 സംരക്ഷിത വരുമാനവും സെസ് പിരിവിലെ കുറവ് ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ റവന്യൂ വരവും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു.

നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ വിഭവ വിടവ് നികത്തുന്നതിനായി, കേന്ദ്രം സെസ് പിരിവിലുണ്ടായ കുറവിന്റെ ഒരു ഭാഗമായി .2020-21ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയും തുടര്‍ച്ചയായി കടമെടുത്ത് അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങളും മേല്‍പ്പറഞ്ഞ തീരുമാനത്തോട് യോജിച്ചു. കൂടാതെ, അതോടൊപ്പം കുറവ് നികത്താന്‍ ഫണ്ടില്‍ നിന്ന് കേന്ദ്രം പതിവായുള്ള ജി.എസ്.ടി നഷ്ടപരിഹാരവും നല്‍കി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും യോജിച്ച ശ്രമങ്ങള്‍ മൂലം, സെസ് ഉള്‍പ്പെടെയുള്ള മൊത്ത പ്രതിമാസ ജി.എസ്.ടി സമാഹരണത്തില്‍ ശ്രദ്ധേയമായ പുരോഗതി കാണിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-മേയ് കാലയളവിലും നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ ചുവടെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നു:-

(i)  2022 ഏപ്രില്‍-മേയ് മാസങ്ങളിലെ കുടിശിക 17,973 കോടി രൂപ Rs.17,973 crores
(ii)  2022 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ കുടിശിക  21,322 കോടി രൂപ
(iii) 2022 ജനുവരി വരെ നല്‍കേണ്ട നഷ്ടപരിഹാര ബാക്കി  47,617 കോടി രൂപ
  മൊത്തം  86,912 കോടി രൂപ*

86,912 കോടി രൂപ അനുവദിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് 2022 മേയ് വരെയുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കികഴിഞ്ഞു;.

സംസ്ഥാനാടിസ്ഥാനത്തിലുള്ള വിഹിതം

നമ്പര്‍              സംസ്ഥാനം                          തുക (കോടിയില്‍)
(1) (2) (3)
1  ആന്ധ്രാപ്രദേശ് 3199
2  അസം  232
3  ഛത്തീസ്ഗഢ  1434
4  ഡല്‍ഹി  8012
5  ഗോവ  1291
6 ഗുജറാത്ത്  3364
7 ഹരിയാന  1325
8 ഹിമാചല്‍ പ്രദേശ്  838
9 ജാര്‍ഖണ്ഡ്  1385
10 കര്‍ണ്ണാടക  8633
11 കേരളം  5693
12 മദ്ധ്യപ്രദേശ്  3120
13 മഹാരാഷ്‌ട്ര  14145
14 പുതുച്ചേരി  576
15 പഞ്ചാബ്  5890
16 രാജസ്ഥാന്‍  963
17 തമിഴ്‌നാട്  9602
18 തെലുങ്കാന  296
19 ഉത്തര്‍പ്രദേശ്  8874
20 ഉത്തരാഖണ്ഡ്  1449
21 പശ്ചിമ ബംഗാള്‍  6591
  മൊത്തം  86912

ND

Tags: ജിഎസ്ടിജി.എസ്.ടി കൗണ്‍സില്‍ജിഎസ്ടി വരുമാനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഎസ്ടി റെയ്ഡ്: മിഠായിത്തെരുവില്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു; വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കടകള്‍ അടച്ചതാണെന്ന് ന്യായീകരണം

India

ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്‌ക്ക് 28 ശതമാനം ജിഎസ് ടി ഏര്‍പ്പെടുത്തും:. നിര്‍മ്മല സീതാരാമന്‍

India

കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജിഎസ്ടി നീക്കിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; തീയേറ്ററിലെ ഭക്ഷണത്തിനും വില കുറയും

Business

ജൂണ്‍ മാസം ചരക്ക് സേവന നികുതി വരുമാനം 1.61 ലക്ഷം കോടി രൂപ കവിഞ്ഞു; മൊത്തം വരുമാനം 1.6 ലക്ഷം കോടി കവിയുന്നത് നാലാം തവണ

India

2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം സംഭവിച്ച പത്ത് വലിയ മാറ്റങ്ങള്‍ …ആഗോള തലത്തില്‍ ഇന്ത്യ നിര്‍ണ്ണായകശക്തിയായി: മോര്‍ഗന്‍ സ്റ്റാന്‍ലി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

ദൽഹി നിവാസികൾക്ക് സന്തോഷവാർത്ത, അടുത്ത രണ്ട് മാസത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

പാക് ഭീകരതയ്‌ക്കെതിരെ സർവകക്ഷിസംഘം; പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies