കൊല്ലം: ശരിയായ അറിവ് പകര്‍ന്ന് നല്കുന്നതില് വീഴ്ച വരുത്തുന്നവരാണ് സംസ്കൃതിയുടെ യഥാര്‍ത്ഥ ശത്രുക്കളെന്നും ഭാരതം എക്കാലത്തും അറിവിന്റെ ഭൂമികയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊല്ലം രാമവര്‍മ്മ ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ പുരസ്കാരം മെട്രോമാന് ഇ. ശ്രീധരന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്കൃതിയ്ക്കൊപ്പം പഴക്കമുïായിരുന്ന പല സാംസ്കാരിക ധാരകളും ലോകത്ത് മണ്മറഞ്ഞു. ഭാരതസംസ്കൃതി നമ്മെ പഠിപ്പിക്കുന്നത് വസുധൈവ കുടുംബകം എന്ന ആഗോള വീക്ഷണമാണ്. ഇതാണ് വര്‍ണത്തിന്റെയും ആരാധനാരീതിയുടെയും വിശ്വാസത്തിന്റെയും സംസ്കാരങ്ങളുടെയും വൈജാത്യങ്ങളിലും ജനങ്ങളെ ഒന്നിപ്പിച്ചത്.
ഇ. ശ്രീധരന്റെ ജീവിതവിജയം ഭാരതത്തിന്റെ ജയമാണ്. നാലാശ്രമങ്ങളില്‍ ഏറ്റവും ഉത്തരവാദിത്വമുള്ള ഗൃഹസ്ഥാശ്രമം ഭംഗിയായി നിര്‍വഹിക്കുന്നതിനൊപ്പം അദ്ദേഹം ആര്‍ജിച്ചെടുത്ത സാങ്കേതികവൈദഗ്ധ്യവും സ്വജീവിതവും രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം ഇന്നു കാണുന്ന വിധത്തില്‍ യാഥാര്‍ഥ്യമാക്കിയത് അദ്ദേഹമാണ്. ആ ജീവിതം പുതുതലമുറയ്ക്ക് പകര്‍ന്നു നല്കിയാല് അത് രാഷ്ട്രത്തിന് ഗുണകരമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തിനുവേïി താന്‍ ചെയ്തിട്ടുള്ള പദ്ധതികളെല്ലാം സ്വന്തം പ്രതിഭ കൊïല്ല കൂട്ടായ്മയുടെ ഫലമായാണ് വിജയം കïതെന്ന് ഇ. ശ്രീധരന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തനിക്ക് ലഭിച്ച പുരസ്കാരം അവര്‍ക്കു കൂടി സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വീരശ്രീ വേലുത്തമ്പിദളവ സേവാസമിതി ട്രസ്റ്റ് ചെയര്മാന് ഡോ.ഇ. ചന്ദ്രശേഖര കുറുപ്പ് അധ്യക്ഷനായി. അവാര്‍ഡ് കമ്മിറ്റി ചെയര്മാന് എ. ജയകുമാര്‍, പരിസ്ഥിതി പ്രവര്ത്തകന് മഞ്ഞപ്പാറ സുരേഷ്, ട്രസ്റ്റ് ഭാരവാഹികളായ എസ്.കെ. ദീപു, എസ്. വിജയ മോഹനന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: