സ്റ്റാവെഞ്ചര്‍: നോര്‍വെ ചെസ്സിന്റെ ബ്ലിറ്റ്സ് ഇനത്തില്‍ ഏഴാം റൗണ്ടില്‍ ഇന്ത്യന്‍ താരം വിശ്വനാഥ് ആനന്ദിന് ജയം. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെയാണ് ആനന്ദ് പരാജയപ്പെടുത്തിയത്. അഞ്ച് പോയിന്റുമായി ആനന്ദ് നാലാം സ്ഥാനത്തെത്തി.
അനീഷ് ഗിരിയോട് തോല്‍ക്കുകയും ചൈനയുടെ ഹോ വാങ്ങിനോട് സമനില വഴങ്ങുകയും ചെയ്ത ആനന്ദ് ഏഴാം റൗണ്ടില്‍ കാള്‍സനെതിരെ സ്കോര്‍ നേടുകയായിരുന്നു. ആദ്യ മൂന്ന് റൗണ്ട് പിന്നിടുമ്പോള്‍ 2.5 പോയിന്റായിരുന്നു ആനന്ദിന്.
അമേരിക്കന്‍ താരമായ വെസ്ലി സോയാണ് 6.5 മപായിന്റുമായി ബ്ളിറ്റ്സില്‍ ഒന്നാം സ്ഥാനത്ത്. 5.5 പോയിന്റുമായി കാള്സന് രണ്ടാം സ്ഥാനത്തും, അഞ്ച് പോയിന്റുമായി അനീഷ് ഗിരി മൂന്നാം സ്ഥാനത്തും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: