പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ക്രോയേഷ്യന്‍ താരം മാരിന് സിലിച്ച് അനായാസം മെദ്വദേവിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിലിച്ചിന്റെ ജയം. സ്കോര്‍: 6-2, 6-3, 6-2.
ഒരു സെറ്റില്‍ പോലും മെദ്വദേവിന് പോരാട്ടം നടത്താനായില്ല. നാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് സിലിച്ച് ഫ്രഞ്ച് ഓപ്പണിനെത്തിയത്. മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയായ സിലിച്ച് ഒരു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് വിജയം നേടി. ഇതാദ്യമായാണ് സിലിച്ച് മെദ്വദേവിനെ തോല്‍പ്പിക്കുന്നത്. ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം ആന്‍ഡ്രെ റുബ്ലേവാണ് സിലിച്ചിന്റെ എതിരാളി.
മറ്റൊരു മത്സരത്തില്‍ ഇറ്റലിയുടെ മാര്‍ട്ടിന ട്രവിസന്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമിഫൈനല്‍ നേടി. ക്വാര്‍ട്ടറില്‍ കനേഡിയന്‍ താരം ലേല ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-2, 6-7, 6-3. ടൂര്‍ണമെന്റില്‍ അട്ടിമറി തുടരുന്ന താരം മികച്ച പ്രകടനത്തിലൂടെയാണ് സെമി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: