ശ്രീനഗര്‍: ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊന്ന് ജമ്മു കശ്മീരില്‍ തീവ്രവാദികള്‍. ചൊവ്വാഴ്ച അധ്യാപികയായ, കശ്മീരി പണ്ഡിറ്റ് വംശജയായ രജനി ബാലയാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.
കശ്മീരില്‍ ജോലി ചെയ്യുന്ന ഹിന്ദുക്കളെയാണ് തീവ്രവാദികള്‍ തിരഞ്ഞുപിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത്. ഇത് വഴി മോദി സര്‍ക്കാരിന്റെ പിന്തുണയോടെ കശ്മീരിലേക്ക് തിരിച്ചെത്തി ജോലി ചെയ്യുന്നവരെ കശ്മീരില്‍ നിന്നോടിക്കുക എന്ന തന്ത്രമാണ് തീവ്രവാദികളുടേതെന്നറിയുന്നു. ഇതിന് അവര്‍ക്ക് പ്രാദേശിക ജനവിഭാഗങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
1990ലെ കലാപത്തില്‍ ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് കശ്മീര്‍ വിട്ടോടിപ്പോയ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ട് വന്ന് ജോലി നല്‍കുന്ന പദ്ധതി കശ്മീരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ കശ്മീരി പണ്ഡിറ്റുകള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇവരെ ഭയപ്പെടുത്തി വീണ്ടും തുരത്തിയോടിക്കുക എന്ന ശ്രമമാണ് നടക്കുന്നത്.
കശ്മീരിലെ സംബ ജില്ലയിലെ ഗോപാല്‍പൊര പ്രദേശത്തെ ഹൈസ്കൂളില്‍ അധ്യാപികയായിരുന്നു രജ് നി ബാല. ഈ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞപ്പോള്‍ മുന്‍ മഖ്യമന്ത്രിയും മോദി വിരുദ്ധനുമായ ഫാറൂഖ് അബ്ദുള്ള. നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ‘ഇനി എല്ലാവരും കൊല്ലപ്പെടും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനര്‍ത്ഥം കശ്മീരിലെ എല്ലാ ഹിന്ദുക്കളും കൊല്ലപ്പെടുമെന്നാണോ ഉദ്ദേശിച്ചതെന്നതിന് വ്യക്തമായ പ്രതികരണമുണ്ടായിട്ടില്ല.
അതേ സമയം തീവ്രവാദികള്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസും സേനയും ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാണ്ട് ആറോളം തീവ്രവാദികളെ വെടിവെച്ച് കൊന്നു. തിരച്ചിലും ശക്തമാണ്. ലഷ്കര്‍ ഇ ത്വയിബയുടെ മനുഷ്യബോംബുകളാകാന്‍ വന്നവരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ആയുധം നിറച്ച ഡ്രോണുകള്‍ വഴി ആക്രമണം നടത്താനുള്ള പദ്ധതിയും തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: